Site iconSite icon Janayugom Online

പട്ടം കഴുത്തിൽ കുരുങ്ങി; 12കാരന് ദാരുണാ ന്ത്യം

രാജസ്ഥാനില്‍ പട്ടം കഴുത്തില്‍ കുരുങ്ങി 12കാരന് ദാരുണാന്ത്യം. ചില്ല് ആവരണമുള്ള ചൈനീസ് പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങിയാണ് 12കാരൻ മരിച്ചത്. സമീപ പ്രദേശങ്ങളിലുള്ള അഞ്ചുപേര്‍ക്ക് കൂടി സമാന രീതിയിലുള്ള അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. രാജസ്ഥാനില്‍ കോട്ട ജില്ലയില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം ഉണ്ടായത്.

മകര സംക്രാന്തിയോടനുബന്ധിച്ച് പട്ടം പറത്തിയപ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ അഞ്ചാം ക്ലാസുകാരനായ സുരേന്ദ്ര ഭീല്‍ ആണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം വീടിന് മുകളില്‍ നിന്ന് പട്ടം പറത്തുമ്പോഴാണ് അപകടം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രദേശത്ത് മകര സംക്രാന്തിക്ക് മുന്‍പ് ചൈനീസ് പട്ടങ്ങള്‍ പറത്തുന്നതിന് വിലക്കുണ്ടായിരുന്നു. ഇത് ലംഘിച്ചാണ് പട്ടം പറത്തിയത്. സമാനമായ സംഭവത്തില്‍ 60കാരന്‍ അടക്കം അഞ്ചുപേര്‍ക്കാണ് പരിക്കേറ്റത്.

Eng­lish Summary;The kite was tied around his neck; A 12-year-old met a trag­ic end
You may also like this video

Exit mobile version