Site iconSite icon Janayugom Online

നിയമം അടിച്ചേൽപ്പിക്കില്ല; കാറുകളിൽ ചൈൽഡ് സീറ്റ് നിർബന്ധമാക്കില്ലെന്ന് മന്ത്രി

നിയമം ആര്‍ക്കും നിര്‍ബന്ധമാക്കില്ലെന്നും കാറുകളിൽ ചൈൽഡ് സീറ്റ് തൽക്കാലം നിർബന്ധമാക്കില്ലെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കുഞ്ഞുങ്ങൾക്ക് ഹെൽമറ്റ് സുരക്ഷക്ക് നല്ലത് ആണ്. നിയമത്തിൽ പറയുന്ന കാര്യം ഗതാഗത കമ്മീഷണർ പറഞ്ഞെന്നേയുള്ളൂ, ബോധവത്കരണം ആണ് ഉദ്ദേശിച്ചത്. ഫൈൻ ഇടാക്കില്ല. ചർച്ചയാകട്ടെ എന്ന് മാത്രമേ ട്രാൻസ്പോർട്ട് കമ്മീഷണർ ഉദ്ദേശിച്ചുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുഞ്ഞുങ്ങളെ കഴിവതും പുറകിൽ ഇരുത്തണമെന്നും എന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ സുരക്ഷ പ്രധാനമാണ്. കുട്ടിയുമായി അമ്മ പുറകിൽ ഇരുന്നാൽ മതിയാവും. കുട്ടികളെ പുറകിൽ ഇരുത്തണമെന്നതാണ് നിയമം. നിയമം കർശനമായി നടപ്പിലാക്കില്ല, പിഴ ചുമത്തില്ല എന്നും നിയമം അടിച്ചേൽപ്പിക്കില്ല എന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യം നടപ്പിലാക്കാൻ സർക്കാർ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് അപകടത്തിൽ വണ്ടിക്ക് ഇൻഷുറൻസ് ഇല്ലായിരുന്നു എന്നത് ശരിയാണ്. എല്ലാ വണ്ടികൾക്കും ഇൻഷുറൻസ് എടുക്കാനുള്ള സാമ്പത്തികം ഇല്ല. അങ്ങനെ എടുക്കേണ്ടത് ഇല്ല എന്ന് കോടതിയും പറഞ്ഞിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. 

Exit mobile version