Site icon Janayugom Online

കോടതിക്കുള്ളില്‍ അഭിഭാഷകന്‍ കൊല്ലപ്പെട്ടു

adv killed

ഉത്തര്‍പ്രദേശില്‍ കോടതിമുറിക്കുള്ളില്‍ അഭിഭാഷകന്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഷഹ്ജന്‍പൂരിലുള്ള ജില്ലാ കോടതിയിലാണ് സംഭവം. അഭിഭാഷകന്‍ ഭൂപേന്ദ്രസിങ്ങാണ് കൊല്ലപ്പെട്ടത്. കോടതി സമുച്ചയത്തിന്റെ മൂന്നാം നിലയിലാണ് അഭിഭഷകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തദ്ദേശീയമായി നിര്‍മ്മിച്ച തോക്ക് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. ആരോടെ സംസാരിച്ചുകൊണ്ടിരുന്ന ഭൂപേന്ദ്ര സിങ് പൊടുന്നനെ നിലവിളിച്ചുകൊണ്ട് നിലത്തേക്ക് വീഴുകയായിരുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

 

Eng­lish Sum­ma­ry: The lawyer was killed inside the court

You may like this video also

Exit mobile version