Site iconSite icon Janayugom Online

കൃഷി മന്ത്രിയുടെ സഹോദരി കന്നിയങ്കത്തിന്

കൃഷി മന്ത്രി പി പ്രസാദിന്റെ സഹോദരിയും മൽസര രംഗത്ത്. വരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മാന്നാർ ഗ്രാമ പഞ്ചായത്ത് 16-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മന്ത്രി സഹോദരി സുജാത വേണുഗോപാൽ കന്നിയങ്കത്തിനിറങ്ങും.

കുട്ടമ്പേരൂർ കൈമാട്ടിൽ വേണുഗോപാലിന്റെ ഭാര്യയായ സുജാത സിപിഐ പ്രതിനിധിയായിട്ടാണ് മൽസരിക്കുന്നത്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ച വാർഡ് തിരിച്ച് പിടിക്കാനുള്ള ദൗത്യമാണ് ഈ പഴയ എഐഎസ്എഫ് കാരി ഏറ്റെടുത്തിരിക്കുന്നത്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയപ്രവർത്തനം തുടക്കം കുറിച്ചെങ്കിലും വിവാഹത്തിനു ശേഷം സജീവ രാഷ്ട്രീയ ഇടപെടലുകൾ നടത്തിയിരുന്നില്ല. സുജാതക്കൊപ്പം താമസിക്കുന്ന മന്ത്രി മാതാവ് ഗോമതിയമ്മ മകൾക്ക് എല്ലാ ആശിർവാദങ്ങളും നല്‍കി അനുഗ്രഹിച്ചു. നൂറനാട് ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന പരേതനായ ജി പരമേശ്വരൻ നായരാണ് പിതാവ്.ഏറെ ആത്മവിശ്വാസത്തിലാണെന്നും വാർഡ് തിരിച്ചു പിടിക്കുമെന്നും സുജാതയും ഭർത്താവ് വേണുഗോപാലും പറഞ്ഞു.ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന അഞ്ജലി, കമ്മ്യൂണിറ്റി കൗൺസിലറായ ആതിര എന്നിവർ മക്കളാണ്. മരുമക്കൾ: അനീഷ്, വിനീത്

 

Exit mobile version