വെള്ളായണി ദേവീ ക്ഷേത്രത്തിലെ ഭാരവാഹികളായ ആർഎസ്‌എസുകാരും ബിജെപിക്കാരും നടത്തുന്ന ആചാരലംഘനത്തിനെതിരെ പ്രതികരിച്ചതിന് കോവളം നിയോജകമണ്ഡലത്തിലെ നേതാവിനെ ബിജെപി പുറത്താക്കി. ക്ഷേത്രത്തിന്റെ മുൻ ഉപദേശക സമിതി പ്രസിഡന്റുകൂടിയായ ബി മഹേശ്വരൻ നായരെയാണ് നിലവിലെ ക്ഷേത്രഭാരവാഹികളായ ബിജെപി നേതൃത്വം നടത്തുന്ന ആചാരവിരുദ്ധ നടപടികൾ വിളിച്ചുപറഞ്ഞതിന്റെ പേരിൽ ബിജെപി നിയോജകമണ്ഡലം കമ്മിറ്റിയിൽനിന്ന് നിന്ന് പുറത്താക്കിയതായി നാടാകെ പോസ്‌റ്റർ പതിച്ചത്.
പതിറ്റാണ്ടുകളായി ക്ഷേത്രത്തിൽ ആചാര സംരക്ഷണത്തിനും ഉത്സവ നടത്തിപ്പിനും രാപ്പകലില്ലാതെ പ്രവർത്തിക്കുന്നയാളായിരുന്നു മഹേശ്വരൻ നായർ. ഉത്സവ സമയത്ത് ദേവിയുടെ തിരുമുടി ക്ഷേത്രാചരപ്രകാരമുള്ള ദിക്കുകൾക്ക് പുറത്തേക്ക് എഴുന്നള്ളിക്കാൻ പാടില്ല. ക്ഷേത്രകമ്മിറ്റികളിലും ഈ ദിക്കുകൾക്ക് പുറത്തുനിന്നുള്ള ആളുകളെ എടുക്കുകയും പതിവില്ല എന്നാൽ ഇതെല്ലാം ലംഘിച്ച് നിലവിലെ ഭാരവാഹിയുടെ വീട്ട് പരിസരത്തേക്ക് തിരുമുടി എഴുന്നള്ളിച്ചതായി മഹേശ്വരൻ നായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആർഎസ്എസ് പതാകയാണ് ഉത്സവത്തിന് ഉപയോഗിക്കുന്നത്. ഇത് ആചാര ലംഘനമാണ്. ആദ്യം പുറത്താക്കേണ്ടത് ബിജെപി കോവളം നിയോജക മണ്ഡലം കമ്മിറ്റിയിലെ അഴിമതിക്കാരെയാണെന്നും മഹേശ്വരൻ നായർ പറഞ്ഞു.
English Summary: The leader who pointed out the violation of rituals by BJP and RSS was expelled from BJP
You may also like this video