കേരളത്തിന് മാത്രമല്ല രാജ്യത്തെ പാര്‍ട്ടിക്കാകെ നഷ്ടമാണ് കാനം രാജേന്ദ്രന്റെ വിയോഗമെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്നും രാജ പറഞ്ഞു. തികഞ്ഞ പ്രതിബദ്ധതയും കൃത്യമായ ധാരണയോടെ പാര്‍ട്ടിയെ നയിക്കാനുള്ള പാടവവുമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.
യുവജന നേതാവ്, ട്രേഡ് യൂണിയന്‍, നിയമസഭാംഗം എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച നേതാവാണ് കാനം. ഇന്ത്യയിലെ ശക്തമായ പാര്‍ട്ടി ഘടകമായി കേരളം മാറുന്നതില്‍ കാനം വഹിച്ച പങ്ക് മഹത്തരമാണെന്നും രാജ കൂട്ടിച്ചേര്‍ത്തു. താനും കാനവുമായുള്ള ബന്ധം 1975 — 76 കളില്‍ യുവജനനേതാക്കന്മാരായ കാലത്ത് ആരംഭിച്ചതാണ്. തങ്ങളുടെ ചര്‍ച്ചകളെല്ലാം ആശയപരമായതും രാഷ്ട്രീയപരമായ കാര്യങ്ങള്‍ നിറഞ്ഞതുമായിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ അന്ത്യാഭിവാദ്യങ്ങള്‍ നേരുന്നുവെന്നും സഖാക്കളുടെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും രാജ കൂട്ടിച്ചേര്‍ത്തു.
English Summary: The leader who took the initiative to acquire the birth house of P Krishnapilla for the party
You may also like this video