വിവാഹത്തിന് ഏറ്റവും വിലകൂടി വസ്ത്രം ധരിക്കാന്‍ ആഗ്രഹിക്കുന്നവരാകും പലരും. എന്നാല്‍ വസ്ത്രത്തിന് വില കുറവാണെന്ന് അറിഞ്ഞ് വിവാഹം വേണ്ടെന്ന് വെയ്ക്കുക കേട്ട് കേള്‍വിയില്ലാത്ത സംഭവമാകും. ഉത്തരാഖണ്ഡിലെ ഹൽദ്‍വാനി ജില്ലയിലാണ് യുവതി വരന്റെ കുടുംബം കൊടുത്തയച്ച ലെഹങ്ക വില കുറഞ്ഞതാണെന്ന് പറഞ്ഞ് വിവാഹത്തില്‍ നിന്ന് പിന്മാറിയത്. ലെഹങ്കയ്ക്ക് ഗുണനിലവാരം കുറവാണെന്ന് പറഞ്ഞ് വരനുമായി പിണങ്ങുകയായിരന്നു. നവംബർ അഞ്ചിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.
വിവാഹത്തിന് ദിവസങ്ങൾക്ക് മുന്‍പ് വരന്റെ പിതാവ് പെണ്‍കുട്ടിക്ക് 10,000 രൂപയുടെ ലെഹങ്ക വാങ്ങി നൽകി. എന്നാൽ ലെഹങ്ക ഇഷ്ടപ്പെടാത്ത പെണ്‍കുട്ടി, ലെഹങ്കക്ക് വിലയും ഗുണനിലവാരവും കുറവാണെന്ന് പറഞ്ഞാണ് അൽമോറ സ്വദേശിയായ വരനുമായി പിണങ്ങുകയും വിവാഹത്തിൽ നിന്ന് പിൻമാറുകയും ചെയ്തു. ഇതോടെ ഇരു കുടുംബവും പൊലീസിനെ സമീപിച്ചു. പൊലീസ് അനുനയ ചർച്ച നടത്തി വിട്ടയച്ചെങ്കിലും വരന്റെ വീട്ടുകാര്‍ ക്ഷണക്കത്ത് അച്ചടിച്ചതിന്റെ ചെലവ് ലഭിക്കണമെന്ന് ആവിശ്യപ്പെട്ടു. ശേഷം നഷ്ടപരിഹാരം ഉറപ്പിച്ച് ഇരുവീട്ടുകാരും പിരിയുകയായിരുന്നു.
English Summary:The lehenga provided by the groom’s family is cheap; The girl withdrew from the marriage
You may also like this video