24 April 2024, Wednesday

Related news

April 24, 2024
February 20, 2024
February 11, 2024
February 4, 2024
January 17, 2024
January 8, 2024
November 24, 2023
November 19, 2023
October 5, 2023
September 17, 2023

വരന്റെ വീട്ടുകാര്‍ വിലകുറഞ്ഞ ലെഹങ്ക നല്‍കി; വിവാഹത്തില്‍ നിന്ന് പിന്മാറി പെണ്‍കുട്ടി

Janayugom Webdesk
ഡെറാഡൂൺ
November 18, 2022 3:20 pm

വിവാഹത്തിന് ഏറ്റവും വിലകൂടി വസ്ത്രം ധരിക്കാന്‍ ആഗ്രഹിക്കുന്നവരാകും പലരും. എന്നാല്‍ വസ്ത്രത്തിന് വില കുറവാണെന്ന് അറിഞ്ഞ് വിവാഹം വേണ്ടെന്ന് വെയ്ക്കുക കേട്ട് കേള്‍വിയില്ലാത്ത സംഭവമാകും. ഉത്തരാഖണ്ഡിലെ ഹൽദ്‍വാനി ജില്ലയിലാണ് യുവതി വരന്റെ കുടുംബം കൊടുത്തയച്ച ലെഹങ്ക വില കുറഞ്ഞതാണെന്ന് പറഞ്ഞ് വിവാഹത്തില്‍ നിന്ന് പിന്മാറിയത്. ലെഹങ്കയ്ക്ക് ഗുണനിലവാരം കുറവാണെന്ന് പറഞ്ഞ് വരനുമായി പിണങ്ങുകയായിരന്നു. നവംബർ അഞ്ചിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. 

വിവാഹത്തിന് ദിവസങ്ങൾക്ക് മുന്‍പ് വരന്റെ പിതാവ് പെണ്‍കുട്ടിക്ക് 10,000 രൂപയുടെ ലെഹങ്ക വാങ്ങി നൽകി. എന്നാൽ ലെഹങ്ക ഇഷ്ടപ്പെടാത്ത പെണ്‍കുട്ടി, ലെഹങ്കക്ക് വിലയും ഗുണനിലവാരവും കുറവാണെന്ന് പറഞ്ഞാണ് അൽമോറ സ്വദേശിയായ വരനുമായി പിണങ്ങുകയും വിവാഹത്തിൽ നിന്ന് പിൻമാറുകയും ചെയ്തു. ഇതോടെ ഇരു കുടുംബവും പൊലീസിനെ സമീപിച്ചു. പൊലീസ് അനുനയ ചർച്ച നടത്തി വിട്ടയച്ചെങ്കിലും വരന്റെ വീട്ടുകാര്‍ ക്ഷണക്കത്ത് അച്ചടിച്ചതിന്റെ ചെലവ് ലഭിക്കണമെന്ന് ആവിശ്യപ്പെട്ടു. ശേഷം നഷ്ടപരിഹാരം ഉറപ്പിച്ച് ഇരുവീട്ടുകാരും പിരിയുകയായിരുന്നു. 

Eng­lish Summary:The lehen­ga pro­vid­ed by the groom’s fam­i­ly is cheap; The girl with­drew from the marriage
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.