Site iconSite icon Janayugom Online

രാജ്യസഭാ സീറ്റിലേക്കുള്ള 16 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്ത് വിട്ട് ബിജെപി; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി നഗ്മ

രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള 16 സ്ഥാനാർത്ഥികളുടെ പേരുകൾ ബിജെപി ഇന്ന് പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിർമ്മല സീതാരാമൻ കർണാടകയിൽ നിന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ മഹാരാഷ്ട്രയിൽ നിന്നും മത്സരിക്കും. 16 സ്ഥാനാർത്ഥികളിൽ ഉത്തർപ്രദേശിൽ നിന്നുള്ള 6 പേരും മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും, കർണാടക, മഹാരാഷ്ട്ര, ബിഹാർ എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേർ വീതവും ഉൾപ്പെടുന്നു. 

ഉത്തർപ്രദേശിൽ നിന്ന് സുരേന്ദ്ര സിംഗ് നഗർ, ദർശന സിങ്, സംഗീത യാദവ് എന്നിവരെയാണ് പാർട്ടി മത്സരിക്കും. കൽപ്പന സൈനി ഉത്തരാഖണ്ഡിൽ നിന്ന് മത്സരിക്കും. രാജസ്ഥാനിൽ നിന്ന് ഘനശ്യാം തിവാരിയും ബിഹാറിൽ നിന്ന് സതീഷ് ചന്ദ്ര ദുബെയും ഹരിയാന രാജ്യസഭാ സീറ്റിൽ നിന്ന് കൃഷൻ ലാൽ പൻവാറും ബിജെപി സ്ഥാനാർത്ഥിയാകും.

കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് നിർണയത്തിന് പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്.മഹിളാ കോൺഗ്രസ് നേതാവുമാണ് നഗ്മ. നഗ്മ അതൃപ്തി പരസ്യമാക്കിയതിനു പിന്നാലെ രാജസ്ഥാൻ കോൺഗ്രസ് നേതാക്കളും സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. 2003–04ൽ സോണിയാ ഗാന്ധി തനിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് നഗ്മ പറയുന്നു. എന്നാൽ ഇപ്പോൾ തനിക്ക് അവസരം നൽകുന്നില്ലെന്നും അതിനുള്ള യോഗ്യത തനിക്ക് ഇല്ലേയെന്നും നഗ്മ ചോദിച്ചത്. 

Eng­lish Summary:The list of 16 can­di­dates for the Rajya Sab­ha seats has been announced
You may also like this video

Exit mobile version