Site iconSite icon Janayugom Online

വായ്പ തിരിച്ചടച്ചില്ല; ഹീര ഗ്രൂപ്പ് എംഡി അറസ്റ്റിൽ

heeraheera

ഹീര ഗ്രൂപ്പ് എംഡി അബ്ദുൾ റഷീദിനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തു. എസ്ബിഐയിൽ നിന്ന് 14 കോടി രൂപ വായ്പ എടുത്ത് വഞ്ചിച്ചെന്ന കേസിലാണ് അറസ്റ്റ്. 

കൊച്ചി ഇഡി യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാളെ ഇയാളെ കോടതിയിൽ ഹാജരാക്കും. ആക്കുളത്തെ ഫ്ലാറ്റ് സമുച്ചയ നിർമാണത്തിനാണ് ഹീര ഗ്രൂപ്പ വായ്പ എടുത്തത്. ഫ്ലാറ്റുകൾ വിറ്റുപോയെങ്കിലും വായ്പ തിരിച്ചടച്ചിരുന്നില്ല. 12കോടി രൂപയുടെ നഷ്ടമുണ്ടായെന്ന എസ്ബിഐയുടെ പരാതിയിൽ നേരത്തേ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 

ഇതിന് പിന്നാലെയാണ് സംഭവത്തിൽ ഇഡി അന്വേഷണം ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ തിരുവനന്തപുരത്തെ മൂന്നിടത്ത് ഇഡി റെയ്ഡ് നടത്തിയിരുന്നു. കൂടുതൽ ആളുകളുടെ പങ്ക് സംബന്ധിച്ചും ഇഡി അന്വേഷണം നടത്തുന്നുണ്ട്. 

Eng­lish Sum­ma­ry: The loan was not repaid; Heera Group MD arrested

You may also like this video

Exit mobile version