Site iconSite icon Janayugom Online

ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കാനുള്ള ബില്‍ ലോക് സഭാ പാസാക്കി

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും നിയമനവും സേവനങ്ങളും വ്യവസ്ഥ ചെയ്യുന്ന ബില്‍ ലോക്‌സഭ പാസാക്കി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ ഇനി പ്രധാനമന്ത്രിയും നിയമമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട സമിതി തീരുമാനിക്കും. 

നേരത്തെ ബില്‍ രാജ്യസഭ പാസാക്കിയിരുന്നു. സര്‍ക്കാര്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിശ്ചയിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്ന് സൂപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും ഒപ്പം പ്രതിപക്ഷ നേതാവുമടങ്ങിയ സമിതിയാവണം തെരഞ്ഞടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കേണ്ടതെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്. ഇതിനെ മറികടക്കാനാണ് ബില്‍ കൊണ്ടുവന്നന്നത്.

ഇതോടെ സര്‍ക്കാര്‍ അഗ്രഹിക്കുന്ന തരത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെയും നിയമിക്കാനാവും. ഈ ബില്ലിനെ ഇരുസഭകളിലും പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് ബില്‍ പാസാക്കിയത്. 

Eng­lish Summary
The Lok Sab­ha has passed a bill to appoint elec­tion com­mis­sion­ers with­out the Chief Justice

You may also like this video:

Exit mobile version