കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം അടിച്ച ഭാഗ്യവാന്‍ ആരെന്ന് അറിയാതെ നെടുങ്കണ്ടം. കഴിഞ്ഞ അഞ്ചാം തീയതിയില്‍ നറുക്കെടുപ്പ് നടത്തിയ കേരള സംസ്ഥാന ഗവണ്‍മെന്റിന്റെ കാരുണ്യ ലോട്ടറി നറുക്കെടുപ്പില്‍ കെഎസ് 943851 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. നെടുങ്കണ്ടത്തെ സുബിന്‍ ജോസഫിന്റെ ഉടമസ്ഥതയിലുള്ള സുവര്‍ണ്ണ ലോട്ടറി ഏജന്‍സിയില്‍ നിന്നും കാരിത്തോട് സ്വദേശി മാരിയപ്പന്‍ മുഖാന്തിരം വില്‍പ്പന നടത്തിയ ലോട്ടറിക്കാണ് 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം അടിച്ചത്. ഇതിനോടൊപ്പം വില്‍പ്പന നടത്തിയ സമാശ്വാസ ടിക്കറ്റുകളില്‍ 10 തിരികെ എത്തിയെങ്കിലും ഒന്നാം സമ്മാനം അടിച്ച ടിക്കറ്റും ഒരു സമാശ്വാസ ടിക്കറ്റുകളെ കുറിച്ച് യാതൊരു വിവരം ഇതുവരെ ലഭ്യമായിട്ടില്ല.
ഏത് ബാങ്കിലും ടിക്കറ്റ് നല്‍കിയാലും തിരുവനന്തപുരത്തെ ലോട്ടറി ഡയറക്‌ട്രേറ്ററില്‍ നിന്നും നിയമാനുസൃതമായ നടപടികള്‍ക്ക് ശേഷം ബാങ്ക് അകൗണ്ടില്‍ സമ്മാനതുക എത്തുന്നത്. എന്നാല്‍ ഇത്തരത്തില്‍ ലോട്ടറി ഇതുവരെ ഡയറക്‌ട്രേറ്റില്‍ എത്തിയിട്ടില്ലായെന്നാണ് സുവര്‍ണ്ണ ലോട്ടറി ഏജന്‍സി ഉടമ സുബിന്‍ ജോസഫ് ഡയറക്‌ട്രേറ്റ് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച വിവരം. ലോട്ടറി ഫലം പ്രസിദ്ധികരിച്ച് 30 ദിവസത്തിനുള്ളില്‍ ബാങ്കില്‍ സമര്‍പ്പിക്കുന്ന ലോട്ടറികള്‍ക്ക് മാത്രമാണ് സമ്മാനതുക ഡയറക്‌ട്രേറ്റ് അനുവദിച്ച് നല്‍കുക. ഏപ്രില്‍ നാലിന് മുമ്പ് ലോട്ടറി സമര്‍പ്പിക്കേണ്ട അവസാന ദിവസം.
60 ടിക്കറ്റുകളാണ് ലോട്ടറി നറുക്കെടുപ്പ് നടന്ന മാര്‍ച്ച് അഞ്ചിന് മാരിയപ്പന്‍ നെടുങ്കണ്ടത്ത് വില്‍പ്പന നടത്തിയത്. ഇതില്‍ എല്ലാവരും ഉപേക്ഷിച്ച ടിക്കറ്റിനാണ് ലോട്ടറി അടിച്ചത്. അന്നേ ദിവസം 12.30നും രണ്ടിനു ഇടയില്‍ ലോട്ടറി വില്‍പ്പന നടത്തിയ കാരിത്തോട് സ്വദേശി മാരിയപ്പന്‍ നെടുങ്കണ്ടം ടൗണില്‍ മൃഗാശൂപത്രിയ്ക്ക് എതിര്‍വശത്ത് വെച്ച് വില്‍പ്പന നടത്തിയ ലോട്ടറിക്കാണ് സമ്മാനം അടിച്ചത്. അവസാനം നല്‍കിയ ഈ ടിക്കറ്റുകള്‍ രണ്ട് സ്ത്രികള്‍ക്കാണ് നല്‍കിയെതെന്നാണ് ഓര്‍മ്മയെന്നാണ് മാരിയപ്പന്റെ വിശദീകരണം. ഇതിനോടനുബന്ധിച്ച് വില്‍പ്പന നടത്തിയ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി പരിശോധിക്കുവാനുള്ള തയ്യാറെടുപ്പിലാണ് സുവര്‍ണ്ണ ഏജന്‍സി ഉടമ സുബിന്‍ ജോസഫ്.
English Summary: The lucky winner of the first prize of the Karunya Lottery should not be found yet
You may like this video also