Site iconSite icon Janayugom Online

വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷപൂർവ്വം കൊണ്ടാടി ഷാര്‍ജയിലെ മലയാള സമൂഹം

ഷാർജ സെന്റ് മൈക്കിൾസ് കത്തോലിക്ക ദേവാലയത്തിലെ മലയാള സമൂഹം ജൂലൈ 7 ഞായറാഴ്ച ഭാരതത്തിന്റെ അസ്തലനായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷപൂർവ്വം കൊണ്ടാടി. 

തിരുനാൾ തിരുകർമ്മങ്ങൾക്ക് ജഗൽപൂർ ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി ഫാദർ ശവരി മുത്തുവിന്റെയും മറ്റു വൈദികരുടെയും കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ ബിഷപ്പിന് ഉജ്ജ്വലമായ സ്വീകരണം നൽകി. തുടർന്ന് പ്രദക്ഷിണവും തിരുനാൾ ബലിയും ലതിഞ്ഞും കുർബാനയുടെ വാഴ്‌വും നടന്നു. മലയാള സമൂഹത്തിന്റെ ആത്മീയ പിതാവ് ഫാദർ ജോസഫ് വട്ടു കുളത്തിൽ ഇടവക സഹവികാരി ഫാദർ റെജി മനക്കലേട്ട് എന്നിവർ സഹ കാർമികകരായിരുന്നു. 

4500 ൽ അധികം വിശ്വാസികൾ വിശുദ്ധ തോമാ ശ്ലീഹായുടെ അനുഗ്രഹം തേടി തിരുനാൾ തിരുകർമ്മങ്ങളിൽ പങ്കെടുത്തു. നാട്ടിലെ പാരമ്പര്യങ്ങളോട് ചേർന്ന് നിന്നാണ് തിരുനാൾ ചടങ്ങുകൾ ക്രമീകരിച്ചിരുന്നത്. പങ്കെടുത്ത എല്ലാവർക്കും സ്നേഹവിരുന്ന് ഒരുക്കിയിരുന്നു. ഇടവകയിലെ സീറോ മലബാർ കമ്മ്യൂണിറ്റിയുടെയും മലയാളം പാരിഷ് കമ്മിറ്റിയുടെയും സംയുക്ത സഹകരണത്തോടെയാണ്‌ തിരുന്നാൾ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ജൂൺ 28 വെള്ളിയാഴ്ച തിരുനാളിന് കൊടിയേറിയത് മുതൽ 9 ദിവസത്തെ നൊവേനയ്ക്കും തിരുനാൾ ആഘോഷങ്ങൾക്കും കൊടിയിറങ്ങി.

Eng­lish Sum­ma­ry: The Malay­alam com­mu­ni­ty of Kon­da­di Shar­jah cel­e­brates the Dukrana Thirunal of Saint Thomas

You may also like this video

Exit mobile version