Site iconSite icon Janayugom Online

ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തു

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തതായി പൊലീസ്. മലപ്പുറം ബേപ്പൂര്‍ സ്വദേശി മത്സ്യത്തൊഴിലാളിയായ മോഹന്‍ദാസ് ആണ് ആക്രമിച്ചത്. വെള്ളയില്‍ പൊലീസാണ് മോഹന്‍ദാസിനെ കണ്ടെത്തിയത്. മദ്യലഹരിയിലാണ് ഇയാള്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ ഇയാള്‍ക്കും പരിക്കുണ്ട്. കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ​വ​ച്ചാണ് ഇയാൾ ബി​ന്ദു​വി​നെ മ​ർ​ദ്ദി​ച്ച​ത്. ബി​ന്ദു​വിന്റെ പ​രാ​തി​യി​ൽ പൊ​ലീ​സ് കേസെടുത്തു.

eng­lish sum­ma­ry; The man who attacked Bindu Ammi­ni has been arrested

you may also like this video;

Exit mobile version