ആശുപത്രിയില്‍ ചികിത്സയിലിരുന്ന ആളെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന കോമ്പയാര്‍ ആനക്കല്ല് ഭോജന്‍ എസ്റ്റേറ്റ് തൊഴിലാളി നാഗപാണ്ടി(43)യെയാണ് കല്ലാറിന് സമീപം റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമാണ് നാഗപാണ്ടിയെ നെഞ്ചുവേദനയെത്തുടര്‍ന്ന് നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഡ്മിറ്റ് ചെയ്യപ്പെട്ട ഇയാള്‍ രാവിലെ ആറരയോടെ വാര്‍ഡില്‍ നിന്നും ഇറങ്ങി കല്ലാറിലേക്ക് പോകുകയായിരുന്നു. ഭാര്യാ സഹോദരന്‍ വാര്‍ഡില്‍ കൂടെയുണ്ടായിരുന്നെങ്കിലും ഉറക്കത്തിലായിരുന്നതിനാല്‍ ഇത് അറിഞ്ഞിരുന്നില്ല.
കല്ലാര്‍ വാക്സിനേഷന്‍ സെന്ററിന് സമീപം റോഡിലാണ് നാഗപാണ്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അതുവഴി ഓട്ടോയില്‍ വന്ന രണ്ടുപേര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി മൃതദേഹം ആശുപത്രിയിലെത്തിച്ചു. ചക്കമ്മയാണ് ഭാര്യ. ശരവണന്‍(19), സംഗീത(17) എന്നിവര്‍ മക്കളാണ്.
english summary; The man, who was being treated at the hospital, was found dead on the roadside
you may also like this video;