Site iconSite icon Janayugom Online

വിവാഹാഭ്യര്‍ഥന നിരസിച്ചു; പെണ്‍സുഹൃത്തിനെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തി

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍സുഹൃത്തിനെ 26കാരനെ വെടിവെച്ചുകൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ നോയ്ഡയിലാണ് സംഭവം. അംറോഹ സ്വദേശിയായ സോനു (25) എന്ന യുവതിയെയാണ് ഇവരുടെ ആണ്‍സുഹൃത്തായ ബിഹാര്‍ സ്വദേശി കൃഷ്ണ കൊലപ്പെടുത്തിയത്.

നോയ്ഡ ഫേസ് 2 ഏരിയയില്‍ സോനു പേയിങ് ഗസ്റ്റായി താമസിക്കുന്ന സ്ഥലത്തുവെച്ചായിരുന്നു ആക്രമണം. കൊലപാതകത്തിന് പിന്നാലെ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ കൃഷ്ണയ്ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. സോനുവിന്റെ മുറിയില്‍ കൃഷ്ണ ചെല്ലുകയും ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ യുവതിക്കു നേരെ വെടിയുതിര്‍ത്തുകയായിരുന്നുവെന്ന് സെന്‍ട്രല്‍ നോയ്ഡ ഡിസിപി ശക്തി മോഹന്‍ അവസ്തി പറഞ്ഞു.

സോനുവും കൃഷ്ണയും മുന്‍പ് ഒരു ഫാക്ടറിയില്‍ ഒരുമിച്ച് ജോലിചെയ്തിരുന്നെന്നും ആ സമയത്ത് ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. ഈയടുത്ത് വീട്ടുജോലിക്കാണ് സോനു പൊയ്‌ക്കൊണ്ടിരുന്നത്. തന്നെ വിവാഹം കഴിക്കാന്‍ സോനുവിനോട് കൃഷ്ണ കുറച്ചുകാലമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യം സോനു നിരാകരിച്ചു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Exit mobile version