Site icon Janayugom Online

സംസ്ഥാനത്ത് ചൂട് കനക്കുന്നു; തൃ​ശൂ​രി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത് 38.6 ഡിഗ്രി

സംസ്ഥാനം വേനല്‍ ചൂടില്‍. കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ പ​ക​ൽ താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ അറിയിച്ചു. തൃശൂരിലും വേല്‍ചൂട് ഉയരുകയാണ്. പാലക്കാടിന് സമാനമായാണ് ഇവിടെയും ചൂട് ഉയരുന്നത്. ശ​നി​യാ​ഴ്ച തൃ​ശൂ​ർ വെ​ള്ളാ​നി​ക്ക​ര​യി​ൽ ഉ​ച്ച​തി​രി​ഞ്ഞ് അ​നു​ഭ​വ​പ്പെ​ട്ട താ​പ​നി​ല 38.6 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്. വൈ​കി​ട്ടോടെ ഇ​ത് 34 ഡിഗ്രിയിലെത്തി. 

രാ​ത്രി താ​പ​നി​ല ശ​രാ​ശ​രി 25 ഡി​ഗ്രി​യി​ലേ​റെ​യാ​ണെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. കൊ​ല്ലം പു​ന​ലൂ​രി​ൽ ശ​നി​യാ​ഴ്ച 38 ഡി​ഗ്രി സെ​ൽ​ഷ്യ​സ് രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ പാ​ല​ക്കാ​ട് 37.6 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ജി​ല്ല​കള്‍ക്ക് പ​ക​ൽ താ​പ​നി​ല 36 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ക​ട​ന്നേ​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

Eng­lish Summary:The max­i­mum tem­per­a­ture expe­ri­enced in Thris­sur was 38.6 degrees
You may also like this video

Exit mobile version