Site icon Janayugom Online

ഷി​ഗ​ല്ല രോ​ഗ​ബാ​ധ​യി​ൽ ആ​ശ​ങ്ക​വേണ്ടെന്ന് മെഡി​ക്ക​ൽ ഓഫീസർ

മ​ല​പ്പു​റ​ത്ത് ഷി​ഗ​ല്ല രോ​ഗ​ബാ​ധ​യി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ. രോ​ഗം പ​ട​രാ​തി​രി​ക്കാ​നു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു. കഴിഞ്ഞ ദിവസം ഏ​ഴ് വ​യ​സു​കാ​ര​ന്‍റെ മ​ര​ണ കാ​ര​ണം ഷി​ഗ​ല്ല​യെ​ന്ന സൂ​ച​ന​ക്ക് പി​ന്നാ​ലെ, മ​ല​പ്പു​റ​ത്ത് ആ​രോ​ഗ്യ വ​കു​പ്പ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കി​യത്. ഏ​ഴ് വ​യ​സു​കാ​ര​ൻ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. വ​യ​റി​ള​ക്ക രോ​ഗ​ത്തെ തു​ട​ര്‍​ന്നാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചിരുന്നത്.

വ​യ​റി​ള​ക്ക രോ​ഗത്തിന്റെ പ്ര​ധാ​ന കാ​ര​ണം ഷി​ഗ​ല്ല ബാ​ക്ടീ​രി​യാണ്. കൂ​ടു​ത​ലും കു​ട്ടി​ക​ളെ​യാ​ണ് രോ​ഗം ബാ​ധി​ക്കു​ന്ന​ത്. ഒ​രാ​ളി​ൽ നി​ന്നു മ​റ്റൊ​രാ​ളി​ലേ​ക്കു ഈ ​രോ​ഗം പ​ക​രു​ന്ന​തു മ​ലി​ന ജ​ല​ത്തി​ലൂ​ടെ​യും പ​ഴ​കി​യ​തും കേ​ടാ​യ​തു​മാ​യ ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യു​മാ​ണ്. രോ​ഗി​ക​ളു​ടെ വി​സ​ർ​ജ്യ​വു​മാ​യി നേ​രി​ട്ടോ പ​രോ​ക്ഷ​മാ​യോ സ​ന്പ​ർ​ക്ക​മു​ണ്ടാ​യാ​ൽ രോ​ഗം എ​ളു​പ്പ​ത്തി​ൽ വ്യാപിക്കും.

Eng­lish Sum­ma­ry: Shigel­la dis­ease in malappuram
You may also like this video

Exit mobile version