സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ അധികാരമേറ്റെടുത്തു. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ 10 മണിക്കും കോര്‍പറേഷനുകളില്‍ 11.30നുമാണ് സത്യപ്രതിജ്ഞാ നടപടികള്‍ ആരംഭിച്ചത്. ഓരോ തദ്ദേശ സ്ഥാപനത്തിലെയും, തെരഞ്ഞെടുക്കപ്പെട്ടവരിലെ മുതിര്‍ന്ന അംഗമാണ് ആദ്യം പ്രതിജ്ഞ ചെയ്തത്.
തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ യോഗത്തില്‍ അധ്യക്ഷൻ, ഉപാധ്യക്ഷൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച കമ്മിഷന്റെ അറിയിപ്പ് സെക്രട്ടറി വായിച്ചു. മുൻസിപ്പൽ കൗൺസിലുകളിലെയും കോർപറേഷനുകളിലെയും ചെയർപേഴ്സൺ, മേയർ തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും ഡെപ്യൂട്ടി ചെയർപേഴ്സൺ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 2.30നുമാണ് നടക്കുന്നത്.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ച കഴിഞ്ഞ് 2.30നും നടക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങള്‍ അധികാരമേറ്റു

