Site iconSite icon Janayugom Online

ഫയലുമായി ഇറങ്ങി ഓടിയ മന്ത്രി കീഴടങ്ങി

നിയമവിരുദ്ധമായി ആയുധം കൈവശംവച്ച കേസില്‍ കാന്‍പൂര്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ യുപി മന്ത്രി രാകേഷ് സച്ചന്‍ ഉത്തരവിന്റെ പകകര്‍പ്പുമായി ഇറങ്ങി ഓടിയതിന് പിന്നാലെ മന്ത്രി തിങ്കളാഴ്ച കീഴടങ്ങി. കേസിൽ ഒരു വർഷം തടവ് ശിക്ഷയും 1500 രൂപ പിഴയും വിധിച്ചിരുന്നു. അതേസമയം മൂന്ന് വര്‍ഷത്തില്‍ താഴെയാണ് ശിക്ഷ എന്നതിനാല്‍ കോടതി മന്ത്രിക്ക് ജാമ്യം നല്‍കി.

ശനിയാഴ്ചയാണ്‌ ചെറുകിട ‑ഇടത്തരം സംരംഭ, ഖാദി മന്ത്രിയുടെ ഓട്ടം. മന്ത്രി ഫയല്‍ തട്ടിയെടുത്ത് ഓടുകയായിരുന്നു. എന്നാല്‍ കോടതി ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ല. സംഭവം വലിയ വിവാദമായതോടെ മന്ത്രി പൊലീസില്‍ കീഴടങ്ങിയത്. 1991 ആ​ഗസ്ത് 13നാണ് ലൈസൻസില്ലാത്ത തോക്ക് കൈവശംവച്ചതിന് രാകേഷിനെതിരെ കേസെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നെ കോൺഗ്രസ് വിട്ട് ബിജെപിയിൽ രാകേഷ് ചേര്‍ന്നിരുന്നു.

Eng­lish Summary;The min­is­ter ran down with the file and surrendered
You may also like this video
The min­is­ter ran down with the file and surrendered

Exit mobile version