Site iconSite icon Janayugom Online

സംസ്ഥാനത്തെ കോഴിയിറച്ചിയില്‍ ഹോര്‍മോണ്‍ സാന്നിദ്ധ്യമില്ലെന്ന് മന്ത്രി

chinjuranichinjurani

ഇറച്ചിക്കോഴി ഉൾപ്പടെയുള്ള മാംസാഹാരങ്ങൾക്കെതിരെ വ്യാപക ദുഷ്പ്രചാരണം നടക്കുന്നതായും സത്യം അന്വേഷിച്ചാൽ അവയിലേറെയും വാസ്തവമില്ലാത്തതാണെന്നും മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി. ഭക്ഷ്യോല്പാദന വിതരണ മേഖലയിൽ സമ്പൂർണ സുരക്ഷിതത്വം ഉറപ്പു വരുത്താനായി രൂപം നൽകിയ ട്രസ്റ്റ് ഓഫ് സേഫ്റ്റി ആൻഡ് ടേസ്റ്റ് (ടോസ്റ്റ്) ന്റെ ആഭിമുഖ്യത്തിൽ ബോൾഗാട്ടി കൺവെൻഷൻ സെന്ററിൽ നടത്തിയ പ്രഥമ സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ജി ജയപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള വെറ്ററിനറി സർവകലാശാല വൈസ് ചാൻസിലർ എം ആർ ശശീന്ദ്രനാഥ്, കോർഡിനേഷൻ കമ്മിറ്റി കൺവീനർ ടി എസ് പ്രമേദ്, ട്രഷറർ ഡോ. വി ആർ റാണ രാജ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ നൗഷാദ് അലി എന്നിവർ പ്രസംഗിച്ചു. 

ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട സെമിനാർ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ കൗശിഗൻ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ റാണി ചാക്കോ, മൃഗസംരക്ഷണ വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടർ ഡോ. മരിയ ലിസ മാത്യൂ, വെറ്ററിനറി സർവകലാശാല മീറ്റ് ടെക്നോളജി യൂണിറ്റ് അസിസ്റ്റന്റ് പ്രഫസർ ഡോ. എ ഇർഷാദ്, വിഎച്ച്എൽ ഗ്രൂപ്പ് സീനിയർ സയന്റിസ്റ്റ് ഡോ. ഹർഷകുമാർ ഷെഡ്ഡി, ഫ്രഷ് കട്ട് ഗ്രൂപ്പ് സിഇഒ ഡോ. ജലാലുദ്ദീൻ, സിഐഎസ്‌ടി സീനിയർ സയന്റിസ്റ്റ് ഡോ. ടോം സി ജോസഫ്, ന്യൂട്രിഷനിസ്റ്റ് ഗായത്രി അശോകൻ, പബ്ലിക് ഹെൽത്ത് എക്സ്പേർട്ട് ഡോ. ടി എസ് അനീഷ് എന്നിവർ വിവിധ സെഷനുകളിലായി ക്ലാസുകൾ നയിച്ചു. വെറ്ററിനറി സർവ്വകലാശാല എന്റർപ്രണർഷിപ്പ് ഡയറക്ടർ ഡോ. ടി എസ്. രാജീവ് മോഡറേറ്ററായിരുന്നു. 

Eng­lish Sum­ma­ry: The min­is­ter said that there is no pres­ence of hor­mones in chick­en meat in the state

You may also like this video

Exit mobile version