കൊലയാളി കാട്ടാന ബേലൂർ മഖ്‌നയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം നാലാം ദിനമായ ഇന്നും പുരോഗമിക്കുന്നു. നിലവിൽ ആനയുള്ളത് ഇരുമ്പ് പാലത്ത് ആണെന്ന് വനപാലകർക്ക് സിഗ്‌നൽ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ആന നിലയുറപ്പിച്ച മണ്ണുണ്ടി പരിസരത്ത് നിന്നും കുറച്ച് മാറിയാണ് ഇരുമ്പ് പാലം. ഈ പ്രദേശത്ത് വനമേഖലയോട് ചേർന്നുള്ള വിശാലമായ സ്വകാര്യ എസ്റ്റേറ്റ് ഉണ്ട്.
ആന ഈ ഭാഗത്ത് വന്നാൽ മയക്കുവെടി സംഘത്തിന് ദൗത്യം നിർവ്വഹിക്കാൻ താരതമ്യേന എളുപ്പമാണെന്നുള്ളതും ശുഭ സൂചനയാണ്. അതു കൊണ്ടു തന്നെ വനപാലക സംഘം ആനയെ ട്രാക്ക് ചെയ്യാനുള്ള നടപടി ക്രമങ്ങൾ രാവിലെ തന്നെ ഊർജ്ജിതമാക്കിയിട്ടുണ്ട്. എങ്കിൽ തന്നെയും വളരെ തന്ത്രപരമായി നീങ്ങുന്ന കാട്ടാന വനപാലകർക്ക് പിടി നൽകുമോയെന്നുള്ള കാര്യം കാത്തിരുന്ന് കാണേണ്ടതാണ്. അതേസമയം വന്യമൃതശലത്തിന് പരിഹാരം കാണണമെന്നും കൊലയാളി ആനയെ പിടികൂടാത്തതും പ്രതിഷേധിച്ച് വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ജില്ലയിൽ പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുകയാണ് എല്ലാം അടഞ്ഞു കിടക്കുന്നു. ഏതാനും സ്വകാര്യ വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ നിരത്തിലുള്ളത്.
English Summary: The mission to capture Belur Magna is in progress
You may also like this video