Site iconSite icon Janayugom Online

സംസ്ഥാന നിയമസഭയിൽനിന്ന് പുറത്താക്കപ്പെടുന്ന ആദ്യ എംഎൽഎയാകുമോ?; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്പീക്കർക്ക് പരാതി

ബലാത്സംഗ കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി നൽകി എംഎൽഎ. വാമനപുരം എംഎൽഎയായ ഡി കെ മുരളിയാണ് പരാതിക്കാരൻ. നിരവധി ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ സഭയുടെ അന്തസ്സിനു നിരക്കാത്ത പ്രവർത്തനങ്ങളാണ് കാട്ടിയതെന്ന് പരാതിയിൽ പറയുന്നു. നിയമസഭാ പ്രിവ്‌ലിജ് ആൻഡ് എത്തിക്സ് കമ്മിറ്റിയാണ് ഇനി രാഹുലിനെതിരെയുള്ള തുടർനടപടി ശുപാർശ ചെയ്യേണ്ടത്. അങ്ങനെ നടപടി ശുപാർശ ചെയ്താൽ സംസ്ഥാന നിയമസഭയിൽനിന്ന് പുറത്താക്കപ്പെടുന്ന ആദ്യ എംഎൽഎ ആയി രാഹുൽ മാങ്കൂട്ടത്തിൽ മാറും.

Exit mobile version