Site iconSite icon Janayugom Online

കാര്‍ഷികമേഖലയെ പൂര്‍ണ്ണമായി അവഗണിച്ച് മോഡി സര്‍ക്കാര്‍

രാജ്യത്തിന്‍റെ അടിസ്ഥാനഘടകങ്ങളിലൊന്നായ കാര്‍ഷിക മേഖലയെ മറന്നുള്ള പ്രഖ്യാപനമാണ് കഴിഞ്ഞദിവസം കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ചത്.കാർഷികമേഖലയുടെ ന്യായമായ ആവശ്യങ്ങളോട്‌ മുഖംതിരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍. വിവാദ കാര്‍ഷിക നിമയമങ്ങള്‍ പിന്‍വലിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള ഒരു പ്രവണതമാത്രമായിട്ടേ കാണാന്‍ കഴിയുകയുള്ളു,

കർഷകർ ദീർഘകാലമായി ഉന്നയിക്കുന്ന ഒരാവശ്യവും ബജറ്റിൽ പരിഗണിച്ചില്ല. കൃഷിക്കും അനുബന്ധ ജോലികൾക്കുമുള്ള മൊത്തം ബജറ്റ്‌ വിഹിതം കഴിഞ്ഞവർഷം 4.3 ശതമാനമായിരുന്നത്‌ ഇത്തവണ 3.8 ശതമാനമായി കുറച്ചു. മിനിമം താങ്ങുവിലയ്‌ക്ക്‌ നിയമപരമായ പരിരക്ഷ, നെല്ല്‌, ഗോതമ്പ്‌ എന്നിവയ്‌ക്കു പുറമെ മറ്റു വിളകൾക്കും എംഎസ്‌പി ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങളും അവഗണിച്ചു. 

1.63 കോടി കർഷകരിൽനിന്ന്‌ 1208 ലക്ഷം ടൺ നെല്ലും ഗോതമ്പും സംഭരിക്കുന്ന കാര്യംമാത്രമാണ് ബജറ്റിലുള്ളത്‌. കർഷകരിൽ 10 ശതമാനം മാത്രമാണ്‌ ഇത്‌. 2020–-21 വർഷവുമായി താരതമ്യപ്പെടുത്തിയാൽ സംഭരണത്തിൽ ഏഴു ശതമാനത്തിന്റെയും ഗുണഭോക്താക്കളിൽ 17 ശതമാനത്തിന്റെയും കുറവ്‌.ആറുവർഷത്തിനുള്ളിൽ കർഷകരുടെ ആദായം ഇരട്ടിയാക്കുമെന്ന്‌ 2016 ഫെബ്രുവരിയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച്‌ 2015–-2016ലെ കർഷകകുടുംബത്തിന്റെ ശരാശരി ആദായമായ 8059 രൂപ (പണപ്പെരുപ്പംകൂടി കണക്കിലെടുത്താൽ) 2022ൽ 21,146 ആയിരിക്കണം.

എന്നാൽ, ദേശീയ സാമ്പിൾ സർവേ ഓഫീസിന്റെ (എൻഎസ്‌എസ്‌ഒ) 77–-ാം റിപ്പോർട്ട്‌ അനുസരിച്ച്‌ ഇത്‌ 10,218 രൂപയാണ്‌. ഇത്‌ പരിഗണിച്ചാൽ 2022ൽ കർഷകരുടെ ആദായം 12,000 രൂപ മാത്രമായിരിക്കും.വിലസ്ഥിരതാനിധിക്ക്‌ 1500 കോടിയാണ്‌ നീക്കിവച്ചിട്ടുള്ളത്‌. കഴിഞ്ഞവർഷത്തെ കണക്ക്‌ പ്രകാരം പദ്ധതിയുടെ ചെലവ്‌ 3596 കോടിയാണ്‌. തൊഴിലുറപ്പു പദ്ധതി വിഹിതത്തിലും ഗണ്യമായ കുറവുണ്ടായി. 2020–-2021ൽ പദ്ധതിക്കായി വിനിയോഗിച്ചത്‌ 1.11 ലക്ഷം കോടി.

2021–-2022ൽ 98,000 കോടിയായി കുറഞ്ഞു. 2022–-2023 വർഷത്തേക്ക്‌ വെറും 73,000 കോടിയാണ്‌ വകയിരുത്തിയിട്ടുള്ളത്‌. വിള ഇൻഷുറൻസ്‌ പദ്ധതിയുടെ വിഹിതവും കുറച്ചു. അതുപോലെ പിഎം ഗതിശക്തി’ എന്ന പേരിൽ കേന്ദ്ര ബജറ്റിൽ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്‌. അടിസ്ഥാന സൗകര്യവികസനത്തിന്‌ 100 ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി വരുമെന്നാണ്‌ 75–-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്‌. 

എന്നാൽ, പിഎം ഗതിശക്തി’ക്ക്‌ സംസ്ഥാനങ്ങൾക്കായി മൊത്തം ലക്ഷം കോടിയുടെ പലിശരഹിത വായ്‌പ 50 വർഷത്തേക്ക്‌ നൽകുമെന്നാണ്‌ ബജറ്റ്‌ പ്രഖ്യാപനം. പ്രതിവർഷം ലക്ഷം കോടി എന്ന്‌ കണക്കാക്കിയാൽ 50 വർഷംകൊണ്ട്‌ 50 ലക്ഷം കോടി ചെലവിടും. ഫലത്തിൽ ചെങ്കോട്ടയിൽ പ്രഖ്യാപിച്ച 100 ലക്ഷം കോടി ആറു മാസം കഴിഞ്ഞപ്പോൾ പാതിയായി കുറഞ്ഞു. പഴയ പദ്ധതിക്ക്‌ ബജറ്റിൽ പേരിനുമുമ്പ്‌ ‘പിഎം’ എന്നുകൂടി ചേർത്ത്‌ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടിരിക്കുകയാണ്‌ മോഡിസർക്കാർ. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണ്‌ ഇതെന്ന്‌ ബജറ്റിൽ പറഞ്ഞിട്ടുമില്ല.

Eng­lishs Sumam­ry: The Modi gov­ern­ment has com­plete­ly ignored the agri­cul­tur­al sector

You may also like thsi video:

Exit mobile version