Site iconSite icon Janayugom Online

സംഭരിച്ച നെല്ലിന്റെ പണം ഇക്കുറിയും പി ആര്‍ എസ് വായ്പ ആയി നൽകും: മന്ത്രി ജി ആർ അനിൽ

സംഭരിച്ച നെല്ലിന്റെ പണം ഇക്കുറിയും പി ആര്‍ എസ് വായ്പ ആയി നൽകുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. 792 കോടി രൂപ ആണ് കേന്ദ്രം നൽകാൻ ഉള്ളത്. അത് കാരണം ഉള്ള കാലതാമസം ഒഴിവാക്കാൻ ആണ് പി ആർ എസ് വഴി വായ്പ ആയി നൽകുന്നത്. നെല്ല് സംഭരിച്ച് ഒരു മാസത്തിന് മുൻപ് തന്നെ പണം നൽകാൻ ആണ് ശ്രമം.

പാലക്കാട് 36,000ത്തോളം മെട്രിക് ടൺ നെല്ല് സംഭരിക്കാൻ വേണ്ട നടപടികൾ കൈക്കൊണ്ടു. 22835 കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ പണം പി ആര്‍ എസ് വായ്പ വഴി നൽകും. കഴിഞ്ഞ സീസണിലെ പിഴവ് ആവർത്തിക്കാതിരിക്കാൻ ആണ് നേരത്തെ തന്നെ ബാങ്കുകളുമായി ധാരണ ഉണ്ടാക്കിയത് എന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: The mon­ey for stored pad­dy will be giv­en as PRS loan again: Min­is­ter G R Anil

You may also like this video

Exit mobile version