Site iconSite icon Janayugom Online

ആശുപത്രിയില്‍ മുറിവുമായി എത്തിയ കുരങ്ങന്‍ ഡോക്ടറെ കണ്ടു മടങ്ങി; വീഡിയോ

ശരീരത്തേറ്റ മുറിവിന് വേദനയോടെ ഡോക്ടറെ കാണിക്കുവാന്‍ ആശുപത്രിയിലെത്തിയ കുരങ്ങിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിഹാറിലെ റോഹ്തസ് ജില്ലയിലാണ് സംഭവം. സസരം പ്രദേശത്തുള്ള ഡോ. എസ് എം അഹമ്മദിന്റെ ക്ലിനിക്കിലേക്കാണ് കുഞ്ഞുമായി കുരങ്ങന്‍ എത്തുന്നത്. രോഗികളുള്ള ക്ലിനിക്കിലേക്ക് വന്ന കുരങ്ങന്‍ അവിടെയുള്ള കിടകയ്ക്ക് സമീപം ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. മുഖത്താണ് കുരങ്ങിന് പരിക്കേറ്റത്. തുടര്‍ന്ന് മുഖത്ത് മരുന്ന് പുരട്ടുകയും വേണ്ട ശുശ്രൂഷ നല്‍കുകയും ചെയ്തു. നിരവധി പേരാണ് കുരങ്ങിനെ കാണുവാന്‍ ആശുപത്രയില്‍ തടിച്ചുകൂടി എത്തിയത്. ഒരു മിനിറ്റോളമുള്ള വീഡിയോ ഇതിനോടകം തന്നെ നിരവധി പേര്‍ കണ്ടു കഴിഞ്ഞു. 

Eng­lish Summary:The mon­key arrived at the hos­pi­tal with a wound and returned to see the doctor
You may also like this video

Exit mobile version