Site icon Janayugom Online

സംസ്ഥാനത്ത് അടുത്ത ആഴ്ചയോട്കൂടി കാലവർഷം എത്തിയേക്കും

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മഴമുന്നറിയിപ്പുകളില്ല. എന്നാൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് ഇന്നും തുടരും.

അതേസമയം കാലവർഷം അടുത്ത ആഴ്ചയോട്കൂടി എത്തിയേക്കുമെന്നാണ് നിലവിലെ പ്രവചനം. എത്തുമോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. തെക്കു പടിഞ്ഞാറൻ കാലവർഷം 27ന് എത്തുമെന്നായിരുന്നു നേരത്തേയുള്ള പ്രവചനം. കാറ്റിന്റെ ദിശയും ശക്തിയും പരിശോധിച്ചാകും ഇക്കാര്യം സ്ഥിരീകരിക്കുക.

Eng­lish summary;The mon­soon is like­ly to arrive in the state by next week

You may also like this video;

Exit mobile version