മകൻ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ മാതാവ് മരിച്ചു. പള്ളിയാംമൂല ലക്ഷംവീട് നഗറിലെ വി ശാന്തയാണ് (88) മരിച്ചത്. കഴിഞ്ഞ 11ന് രാത്രിയായിരുന്നു സംഭവം. വീട്ടുചെലവിന് മകൻ സജീവൻ പണം നൽകാത്തത് ശാന്ത ചോദ്യം ചെയ്തതിന്റെ വിദ്വേഷത്തിൽ കസേരയിൽ നിന്ന് എഴുന്നേൽക്കാൻ സമ്മതിക്കാതെ തടഞ്ഞുവച്ചശേഷം മർദിക്കുകയും ഇരിക്കുന്ന കസേര ഉൾപ്പെടെ ശാന്തയെ മുറ്റത്തേക്ക് വലിച്ചെറിയുകയുമായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശാന്ത കണ്ണൂർ എകെജി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. സംഭവത്തിൽ മകൻ വി സജീവനെ (58) വധശ്രമത്തിന് കേസെടുത്ത് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശാന്ത മരിച്ച സാഹചര്യത്തില്‍ സജീവനെതിരെ കൊലപാതകകുറ്റവും ചുമത്തി. കണ്ണൂർ ടൗൺ സിഐ ബിനു മോഹനന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരേതനായ രാമനാണ് ശാന്തയുടെ ഭര്‍ത്താവ്. മറ്റ് മക്കൾ: രഞ്ജിനി, സജിനി, സജിത, പരേതനായ ബാലൻ. മരുമക്കൾ: പ്രകാശിനി, മനോഹരൻ, സരസ, പരേതരായ രവീന്ദ്രൻ, അനിൽ കുമാർ.

