17 February 2026, Tuesday

Related news

February 17, 2026
February 17, 2026
February 16, 2026
February 12, 2026
February 11, 2026
February 10, 2026
February 9, 2026
February 6, 2026
February 5, 2026
February 5, 2026

മകൻ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ മാതാവ് മരിച്ചു

Janayugom Webdesk
കണ്ണൂർ
February 17, 2026 10:15 pm

മകൻ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ മാതാവ് മരിച്ചു. പള്ളിയാംമൂല ലക്ഷംവീട് നഗറിലെ വി ശാന്തയാണ് (88) മരിച്ചത്. കഴിഞ്ഞ 11ന് രാത്രിയായിരുന്നു സംഭവം. വീട്ടുചെലവിന് മകൻ സജീവൻ പണം നൽകാത്തത് ശാന്ത ചോദ്യം ചെയ്തതിന്റെ വിദ്വേഷത്തിൽ കസേരയിൽ നിന്ന് എഴുന്നേൽക്കാൻ സമ്മതിക്കാതെ തടഞ്ഞുവച്ചശേഷം മർദിക്കുകയും ഇരിക്കുന്ന കസേര ഉൾപ്പെടെ ശാന്തയെ മുറ്റത്തേക്ക് വലിച്ചെറിയുകയുമായിരുന്നു. 

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശാന്ത കണ്ണൂർ എകെജി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. സംഭവത്തിൽ മകൻ വി സജീവനെ (58) വധശ്രമത്തിന് കേസെടുത്ത് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശാന്ത മരിച്ച സാഹചര്യത്തില്‍ സജീവനെതിരെ കൊലപാതകകുറ്റവും ചുമത്തി. കണ്ണൂർ ടൗൺ സിഐ ബിനു മോഹനന്റെ നേതൃത്വത്തിലുള്ള പൊലീസ് ‌സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരേതനായ രാമനാണ് ശാന്തയുടെ ഭര്‍ത്താവ്. മറ്റ് മക്കൾ: രഞ്ജിനി, സജിനി, സജിത, പരേതനായ ബാലൻ. മരുമക്കൾ: പ്രകാശിനി, മനോഹരൻ, സരസ, പരേതരായ രവീന്ദ്രൻ, അനിൽ കുമാർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.