തിരുവനന്തപുരത്ത് മൊബൈല്‍ എടുത്തത് കുട്ടിയുടെ അമ്മ ചോദ്യംചെയ്തതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നേതാജിപുരം ലക്ഷ്മികൃപയില്‍ പുഷ്പകുമാറിന്റെയും ലിന്‍ഡ താങ്കുളിന്റെയും മകള്‍ സിസിലിയ നിങ്ഷേനി(16)നെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.