Site iconSite icon Janayugom Online

ഇറാനെതിരായ നടപടി അസ്വസ്ഥതയുണ്ടാക്കുന്നു; യുഎസ്‌ അക്രമത്തെ തള്ളി പാകിസ്ഥാൻ

ഇറാനെതിരായ നടപടി അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും സംഘർഷം കൈവിട്ടുപോയാൽ മേഖലയിൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും യുഎസ് അക്രമത്തെ തള്ളി പാകിസ്ഥാന്റെ പ്രതികരണം. അടുത്ത വർഷത്തെ സമാധാന നൊബേൽ പുരസ്കാരത്തിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേര് ശുപാർശ ചെയ്തതിന് പിന്നാലെയാണ് പാകിസ്ഥാന്റെ ചുവടുമാറ്റം.

പശ്ചിമേഷ്യയിലെ സംഘർഷം ഉടനടി അവസാനിപ്പിക്കണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടു. യുഎൻ ചാർട്ടറിനനുസരിച്ചുള്ള ചർച്ചയും നയതന്ത്രവും നടപ്പാക്കണം. ഇറാന് സ്വയം പ്രതിരോധിക്കാൻ എല്ലാ അവകാശവും ഉണ്ടെന്നും പാക്ക് വിദേശകാര്യമന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 

Exit mobile version