Site iconSite icon Janayugom Online

പ്ര​ദീ​പ് കൊ​യ്‌​ലി​യു​ടെ കൊ​ലപാതകം; ക​ർ​ണാ​ട​ക സ്വ​ദേ​ശി​കളായ അ​ഞ്ചു​പേര്‍ അറസ്റ്റിൽ

ക​ണ്ണൂ​ർ കൊ​യ്‌​ലി​ ആ​ശു​പ​ത്രി ഉ​ട​മ പ്ര​ദീ​പ് കൊ​യ്‌​ലി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൊ​ന്ന​മ്പേ​ട്ട മു​ഗു​ട്ടേ​രി​യി​ലെ എ​ൻ ​എ​സ് അ​നി​ൽ(25), സോം​വാ​ർ​പേ​ട്ട അ​ല്ലൂ​ർ​ക്കാ​ട്ടെ ദീ​പ​ക് എ​ന്ന ദീ​പു(21), സോം​വാ​ർ​പേ​ട്ട നെ​രു​ഗ​ലെ സ്റ്റീ​ഫ​ൻ ഡി​സൂ​സ(26), സോം​വാ​ർ​പേ​ട്ട ഹി​ത​ല​മ​ക്കി എ​ച്ച് ​എം കാ​ർ​ത്തി​ക്(27), പൊ​ന്ന​മ്പേ​ട്ട ന​ല്ലൂ​രി​ലെ ടി ​എ​സ് ഹ​രീ​ഷ്(29) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രുടെ പക്കല്‍ നിന്നും കു​റ്റ​കൃ​ത്യ​ത്തി​നു​പ​യോ​ഗി​ച്ച ര​ണ്ടു ബൈ​ക്കു​ക​ൾ, ഇ​വി​ടെ​നി​ന്നും ക​ള​വു ചെ​യ്ത 13,03,000 രൂ​പ, കൊ​ല​ചെ​യ്യ​പ്പെ​ട്ട പ്ര​ദീ​പി​ന്റെ​ത​ട​ക്കം മൂ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ൾ, പ്ര​ദീ​പി​ന്റെ സ്വ​ത്തു​ക്ക​ളു​ടെ രേ​ഖ​ക​ൾ എ​ന്നി​വ പൊ​ലീ​സ്‌ കണ്ടെടുത്തിട്ടുണ്ട്. 

കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ അ​നി​ൽ നാ​ട്ടി​ലെ ഒ​രു പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചെ​ങ്കി​ലും പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം വി​വാ​ഹാ​ലോ​ച​ന നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്ന് പെ​ട്ടെ​ന്ന് പ​ണ​വും സ്വ​ത്തും സ​മ്പാ​ദി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കൊലപാതകം നടത്തിയതെന്നാണ് പൊ​ലീ​സി​ന്റെ ക​ണ്ടെ​ത്ത​ൽ. മരിച്ച പ്ര​ദീ​പ് കൊ​യ്‌​ലി​യും അ​വി​വാ​ഹി​ത​നാ​ണെ​ന്നും ധാ​രാ​ളം സ്വ​ത്തി​നു​ട​മ​യാ​ണെ​ന്നും മ​ല​യാ​ളി​യാ​ണെ​ന്നും അറിഞ്ഞ പ്രതികള്‍ ഇ​ദ്ദേ​ഹ​ത്തെ ഭൂ​മി വാ​ങ്ങാ​ൻ എ​ന്ന നി​ല​യി​ൽ സമീപിക്കുകയായിരുന്നു. പ്ര​താ​പി​ന്റെ സ്വ​ത്തി​നു വി​ല പ​റ​യു​ക​യും ഒ​രു ല​ക്ഷം രൂ​പ മു​ൻ​കൂ​റാ​യി ന​ൽ​കു​ക​യും ചെ​യ്തു. കൊ​ല​പാ​ത​കം ന​ട​ത്തി​യ ശേ​ഷം വീ​ട്ടി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ന​ശി​പ്പി​ക്കാ​നു​ള്ള ശ്ര​മ​വും ഉ​ണ്ടാ​യതായി പൊലീസ് പറഞ്ഞു.

Exit mobile version