വിവിധ പഞ്ചായത്തുകളിലേയ്ക്ക് കുടുംബശ്രി ജില്ലാമിഷന്‍ എത്തിച്ചത് നിയമാനുസൃതമല്ലാത്ത ദേശിയ പതാകകള്‍. ഇതിനെ തുടര്‍ന്ന് വിതരണം നടത്താനാവാതെ പതാകള്‍ എല്ലാം തിരിച്ചെടുത്ത് കടുംബശ്രി ജില്ലാ മിഷന്‍. ജില്ലയിലെ ഏട്ട് ബ്ലോക്കുകളിലെ എല്ലാ വീടുകള്‍, സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ വഴി ഒരു ദേശിയ പതാകയ്ക്ക് 30 രൂപ നിരക്കില്‍ വിതരണത്തിനായി കൊണ്ടുവന്ന ദേശിയപതാകള്‍കളാണ് വിതരണത്തിന് യോഗ്യമല്ലായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചെടുക്കുവാന്‍ നിര്‍ബന്ധിതനായി. ഇന്നലെ രാവിലെ തന്നെ അഞ്ച് ബ്ലോക്കുകളില്‍ ദേശിയ പതാകകള്‍ എത്തിച്ചതിന് ശേഷമാണ് തകരാര്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ തിരിച്ചെടുക്കുകയും ചെയ്തു. 1.30 ലക്ഷം ദേശിയ പതാകകളാണ് വിതരണത്തിനായി ജില്ലാ മിഷന്‍ സജ്ജികരിച്ചത്. 30 ലക്ഷത്തിലധികം തുകയാണ ദേശിയപതാക നിര്‍മ്മാണത്തിനായി ചിലവഴിച്ചത്.
20 കുടുംബശ്രി യൂണിറ്റുകളാണ് ദേശിയ പതാക നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഏറ്റെടുക്കുവാന്‍ മുന്നോട്ട് വന്നത്. ജൂലൈ 25ന് ലഭിച്ച ഓര്‍ഡര്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പതാകള്‍ നിര്‍മ്മിച്ചെടുക്കുവാന്‍ കഴിയാതെ വന്നു ഇതോടെ 18 കുടുംബശ്രി യൂണിറ്റുകള്‍ നേരിട്ട് കര്‍ണാടക കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും ദേശിയ പതാകകള്‍ വാങ്ങുകയായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ വിതരണത്തിനായി എത്തിച്ച ദേശിയ പതാകയ്ക്ക് നിര്‍ദ്ധിഷ്ട വലിപ്പമില്ലായിരുന്നു. കൂടാതെ പതാകയുടെ നടുക്കത്തെ ആരക്കാലുകള്‍ക്കും വിത്യാസം വന്നതായി കണ്ടെത്തിയതോടെ വിതരണം ചെയ്യേണ്ടയെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് കുടുംബശ്രി ജില്ലാ കോര്‍ഡിനേറ്റര്‍ പറഞ്ഞു.
75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 13 മുതല്‍ 15 വരെ തീയതികളില്‍ ദേശിയ പതാക എല്ലാ വീടുകളിലും ഉയര്‍ത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടുംബശ്രി ജില്ലാ മിഷന്‍ പദ്ധതി ഏറ്റെടുത്തത്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഇത്രയും വലിയ തോതില്‍ ദേശിയപതാക എങ്ങനെ സജ്ജമാക്കി വിതരണം ചെയ്യുമെന്ന് അറിയാതെ കുഴങ്ങിയിരിക്കുകയാണ് കുടുബശ്രി ജില്ലാ മിഷന്‍.
തപാല്‍ വകുപ്പ് പോസ്‌റ്റോഫീസുകള്‍ വഴി ഇന്നലെ ദേശിയ പതാകകള്‍ വിതരണം ചെയ്തിരുന്നു. കുടുംബശ്രീ മിഷന്റെ ദേശിയ പതാക വിതരണം നടക്കാതെ വന്നതോടെ ഓരോ പോസ്‌റ്റോഫീസുകളില്‍ എത്തിയ ദേശിയ പതാകകളും പെട്ടെന്ന് വില്‍പ്പന നടക്കുകയും ചെയ്തു. 25 രൂപ നിരക്കിലാണ് പോസ്‌റ്റോഫീസ് വഴി ദേശിയപതാക വിതരണം ചെയ്ത്. ദേശിയ പതാക കിട്ടുവാന്‍ ഇല്ലാതായതോടെ ഒരോ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ ദേശിയപതാകയ്ക്കായി നെട്ടോട്ടമോടുകയാണ്.
English Summary:The national flag that arrived for distribution was damaged; Kudumbashree District Mission was taken back
You may also like this video