Site iconSite icon Janayugom Online

കോഴിക്കോട് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ വ്യക്തിയുടെ അയല്‍വാസിയും മരിച്ച നിലയില്‍

കായക്കൊടിയില്‍ വീടിനുള്ളില്‍ അമ്പതുകാരനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കായക്കൊടി ഈന്തുള്ളതറയില്‍ ബാബുവിന്റെ മൃതദേഹമാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്.ഇയാൾക്ക് ശരീരത്തിൽ പല ഭാഗത്തും പരുക്കുണ്ട്. വീടിനുള്ളിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ബാബുവിന്റെ അയല്‍വാസിയായ രാജീവനെ മറ്റൊരു വീടിന്റെ കൂടയിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ബാബുവിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസും നാട്ടുകാരും. സംഭവത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇരുമരണങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

Eng­lish Summary:The neigh­bor of the per­son who was found with his throat slit in Kozhikode is also dead
You may also like this video

YouTube video player
Exit mobile version