പുതിയ ന്യായ സംഹിത ബില്ലനുസരിച്ച് വെള്ളപ്പൊക്കം ഉണ്ടാക്കുന്നത് തീവ്രവാദ കുറ്റകൃത്യമായി കണക്കാക്കുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിന് പകരമായി കൊണ്ടുവന്ന ന്യായ സംഹിത തീവ്രവാദ കുറ്റകൃത്യങ്ങളെ പ്രത്യേകം വിവരിക്കുന്നുണ്ട്.
ഇത്തരം കുറ്റകൃത്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക നിയമമാണ് 1967ലെ യുഎപിഎ നിയമം.
ബില്ലിലെ വകുപ്പ് 111(6) (എ)അനുസരിച്ച് ആയുധങ്ങള്‍, പൊട്ടിത്തെറിക്കുന്ന വസ്തുക്കള്‍ എന്നിവ ഉല്പാദിപ്പിക്കുകയോ, കൈവശം സൂക്ഷിക്കുകയോ, കടത്തുകയോ, വിതരണം ചെയ്യുകയോ ചെയ്യുക, ആണവ, റേഡിയോളജിക്കല്‍, മറ്റ് അപകട വസ്തുക്കള്‍ എന്നിവ പുറത്തുവിടുകയോ തീവയ്പ്, വെള്ളപ്പൊക്കം, പൊട്ടിത്തെറി എന്നിവ സൃഷ്ടിക്കുകയോ ചെയ്യുന്ന വ്യക്തികളെ തീവ്രവാദികളായി കണക്കാക്കുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലവതരിപ്പിച്ച ബില്‍ ആഭ്യന്തര വകുപ്പിന്റെ പാര്‍ലമെന്ററി കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്.
English Summary: The new provision in the Code makes the crime of terrorism a flood
You may also like this video