കാല്‍വഴുതി തോട്ടിലേക്ക് വീണ നവവധു മുങ്ങി മരിച്ചു. നെടുങ്കണ്ടം ആശാരികണ്ടം വെളിയില്‍ വീട്ടിൽ ആശ (26) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.30 ഓടെയാണ് അപകടം നടന്നത്. കൈവരിയില്ലാത്ത ചെറുപാലത്തില്‍ നിർത്തിയ വാഹനത്തില്‍ നിന്നും ഇറങ്ങുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. ഐപിസി നെടുങ്കണ്ടം ചര്‍ച്ചിലെ പാസ്റ്റര്‍ പീറ്റര്‍ ജോര്‍ജിന്റെ മകന്‍ ഷെറിന്റെ ഭാര്യയാണ് ആശ.
ചക്കക്കാനത്തെ വാടക വീട്ടിലേയ്ക്ക് താമസം മാറുന്ന സഭയില്‍ വരുന്ന സുഹൃത്തുക്കളെ കാണാൻ വീട്ടിലേയ്ക്ക് വരുന്ന വഴി കൈവരിയില്ലാത്ത ചെറിയ പാലത്തിന് സമീപം വാഹനം നിര്‍ത്തിയശേഷം ഷെറിന്‍ പുറത്തിറങ്ങി. പിന്നാലെ ഇറങ്ങിയ ആശ കാല്‍ വഴുതി തോട്ടിലേക്ക് വീഴുകയായിരുന്നു. മഴയും ഇരുട്ടും ആയിരുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് പെട്ടെന്ന് തോട്ടിലേക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല. അപ്പോഴെക്കും ആശ തോട്ടിലൂടെ ഒഴുകിപ്പോയിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെയും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഒന്നര മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് മാസം മുമ്പാണ് ഷെറിനും ആശയും തമ്മിലുള്ള വിവാഹം നടന്നത്. സംസ്‌കാരം ഇന്ന് 11 ന് നെറ്റിതൊഴു ഐപിസി പള്ളി വക സെമിത്തേരിയിൽ. അണക്കര സ്വദേശിനിയാണ് ആശ.
English Summary: The newlyweds slipped and fell into the stream and drowned
You may also like this video