Site icon Janayugom Online

വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം കോവിഡ് വാകിസന്റെ കണ്ടുപിടിത്തം നടത്തിയ ശാസ്ത്രജ്ഞര്‍ക്ക്

nobel

ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം കോവിഡ് പ്രതിരോധത്തിൽ അതിനിർണായകമായ വാക്സീൻ കണ്ടുപിടിത്തത്തിനുള്ള ഗവേഷണം നടത്തിയ ശാസ്ത്രജ്ഞര്‍ക്ക്.

കൊവിഡ് 19 എം ആർ എൻ എ വാക്സീൻ വികസനത്തിനുള്ള ഗവേഷണത്തിനാണ് കാറ്റലിൻ കാരിക്കോയും ഡ്രീ വൈസ്മാനും 2023 ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം ലഭിച്ചിരിക്കുന്നത്. 

പെൻസിൽവാനിയ സർവകലാശാലയിൽ വച്ച് ഇരുവരും നടത്തിയ ഗവേഷണമാണ് 2023 ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരത്തിന് അർഹമായത്. എം ആർ എൻ എ വാക്സീനുകളുടെ വികസനത്തിലേക്ക് നയിച്ച ഗവേഷണമാണ് ഇരുവരും ചേർന്ന് നടത്തിയത്. വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം നേടുന്ന പതിമൂന്നാം വനിതയാണ് കാറ്റലിൻ. 

Eng­lish Sum­ma­ry: The Nobel Prize in Med­i­cine goes to the sci­en­tists who dis­cov­ered the Covid vaccine

You may also like this video

Exit mobile version