Site iconSite icon Janayugom Online

കുപ്രസിദ്ധ മോഷ്ടാവിനെ കരിങ്കുന്നം പൊലീസ് അറസ്റ്റു ചെയ്തു

accusedaccused

ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ കരിങ്കുന്നം പൊലീസ് അറസ്റ്റു ചെയ്തു. കൊട്ടാരക്കാര കരീപ്ര ഇടിക്കിടം അഭി വിഹാറില്‍ അഭിരാജ് (30) ആണ് പൊലീസിന്റെ പിടിയിലായത്. വഴിത്തലയില്‍ വീടു കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിലാണ് പ്രതിയെ പിടിയിലായത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 12 ഓളം പൊലീസ് സ്‌റ്റേഷനുകളിലായി 25 ഓളം മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് വ്യക്തമായത്. എറണാകുളം കുമ്പളത്ത് കുടുംബത്തോടൊപ്പം വാടകയ്ക്കു താമസിക്കുന്ന പ്രതിയെ അവിടെ നിന്നാണ് എസ്‌ഐ ബൈജു പി ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

Eng­lish Sum­ma­ry: The noto­ri­ous thief was arrest­ed by Karingun­nam police

You may also like this video

Exit mobile version