Site iconSite icon Janayugom Online

50 ക​ട​ന്ന് കോ​വി​ഡ് ; വ്യാ​ഴാ​ഴ്ച മാ​ത്രം​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് 32 പേർക്ക്

ജി​ല്ല​യി​ൽ ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 50 ക​ട​ന്നു. വ്യാ​ഴാ​ഴ്ച മാ​ത്രം 32 പേ​ർ​ക്കാ​ണ്​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ജ​മു​ന വ​ർ​ഗീ​സ് അ​റി​യി​ച്ചു. രോ​ഗ വ്യാ​പ​ന​മി​ല്ലെ​ന്നാ​ണ്​​ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ദ​ക്ഷി​ണ പൂ​ര്‍വേ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ പ​ക​രു​ന്ന ഒ​മി​ക്രോ​ണ്‍ ജെ എ​ന്‍ 1 വ​ക​ഭേ​ദ​ങ്ങ​ളാ​യ എ​ൽ എ​ഫ്​ 7, എ​ൻ ​ബി 1.8 എ​ന്നി​വ​ക്ക്​ രോ​ഗ​വ്യാ​പ​ന ശേ​ഷി കൂ​ടു​ത​ലാ​ണ്. ഇ​തി​ൽ ഏ​തെ​ങ്കി​ലു​മാ​ണോ ജി​ല്ല​യി​ൽ പി​ടി​പെ​ട്ട​തെ​ന്ന്​ പ​രി​ശോ​ധി​ക്കും.

Exit mobile version