ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഏകദേശം 415 ദശലക്ഷമായി കുറഞ്ഞെന്ന് ഐക്യരാഷ്ട്ര സഭ. 2005-06 നും 2019–21 നും ഇടയിൽ 415 ദശലക്ഷം ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായി ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടിയും (യുഎന്‍ഡിപി) ഓക്‌സ്‌ഫോർഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് ഇനീഷ്യേറ്റീവും പുറത്തിറക്കിയ ദാരിദ്ര സൂചികയിലാണ് വ്യക്തമാക്കുന്നത്.
2030-ഓടെ ദേശീയ നിർവചനങ്ങൾക്കനുസരിച്ച് അതിന്റെ എല്ലാ മാനങ്ങളിലും ദാരിദ്ര്യത്തിൽ കഴിയുന്ന എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അനുപാതം പകുതിയായി കുറയ്ക്കുക എന്ന സുസ്ഥിര വികസന ലക്ഷ്യം 2023ല്‍ കൈവരിക്കാൻ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2020 ലെ ജനസംഖ്യാ കണക്കുകൾ അനുസരിച്ച്, ഏറ്റവും കൂടുതൽ ദരിദ്രർ ഇന്ത്യയിലാണുള്ളത് (228.9 ദശലക്ഷം), നൈജീരിയ ആണ് തൊട്ടുപിന്നിൽ. പുരോഗതി ഉണ്ടായിരുന്നിട്ടും, ഇന്ത്യയിലെ ജനസംഖ്യ കോവിഡ് മഹാമാരിയുടെ വർധിച്ചുവരുന്ന പ്രത്യാഘാതങ്ങൾക്കും ഭക്ഷ്യ‑ഊർജ വിലക്കയറ്റത്തിനും വിധേയരാകുന്നുണ്ട്. നിലവിലുള്ള പോഷകാഹാര, ഊർജ പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്ന സംയോജിത നയങ്ങൾക്ക് മുൻഗണന നൽകണമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
English Summary:The number of poor people in India has decreased, says UN
You may also like this video