Site icon Janayugom Online

ഭക്ഷ്യധാന്യങ്ങള്‍ കുന്നുകൂടി കിടക്കുമ്പോഴും രാജ്യത്ത് ദരിദ്രരുടെ എണ്ണം കൂടുന്നു

സര്‍ക്കാറിന്റെ സംഭരണശാലകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കുന്നുകൂടി കിടക്കുമ്പോഴും രാജ്യത്ത് പട്ടിണിക്കാരുടെ എണ്ണം പെരുകുന്നുവെന്ന് കണക്കുകള്‍. വനവാസികളായ ആദിവാസികള്‍ മുതല്‍ നഗദരങ്ങളിലെ ദിവസ വേതനക്കാര്‍ ഉള്‍പ്പെടെ കോടിക്കണക്കിന് പേര്‍ പുതിയതായി പട്ടിണിക്കാരായി മാറി. കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും പുതിയകണക്കു പ്രകാരം ഒന്നര ലക്ഷം പേര്‍ക്കാണ് ഓഗസ്റ്റ് മാസത്തില്‍ മാത്രം തൊഴില്‍ നഷ്ടമായിരിക്കുന്നത്.

 


ഇതുംകൂടി വായിക്കൂ: ദാരിദ്ര്യമാണ് ഭിക്ഷാടനത്തിന് കാരണം, നിരോധിക്കാന്‍ കഴിയില്ല: സുപ്രീംകോടതി


മഹാമാരിയുടെ കാലത്ത് ഓരോ മാസത്തെയും ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തെ സര്‍ക്കാര്‍ ഗോഡൗണകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടക്കുകയായിരുന്നു. ഒന്നാംതരംഗത്തെതുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള രണ്ട് മാസങ്ങളില്‍ — ഏപ്രില്‍, മെയ്- യഥാക്രമം 570, 644 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് ഗോഡൗണുകളിലുണ്ടായിരുന്നത്.

 

ഇത് സാധാരണ സംഭരണതോതിനെക്കാള്‍ രണ്ടോ മൂന്നോ ഇരട്ടിയായിരുന്നു ഇത്. എന്നാല്‍ അടച്ചുപൂട്ടലിനെ തുടര്‍ന്ന് പട്ടിണിയിലായവര്‍ക്ക് ഇത് വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ തയ്യാറായില്ല.പകരം പൊതുവിതരണ സംവിധാനത്തിലൂടെറേഷന്‍ കാര്‍ഡുള്ളവര്‍ക്ക് അഞ്ചു കിലോ വീതം അരി, ഗോതമ്പ് എന്നിവ മാത്രമാണ് വിതരണം ചെയ്തത്. തമിഴ്‌നാട് സംസ്ഥാനത്ത് മാത്രം റേഷന്‍ കാര്‍ഡില്ലാത്ത 40,000 ആദിവാസി കുടുംബങ്ങളുണ്ടെന്നാണ് കണക്ക്.

 


ഇതുംകൂടി വായിക്കൂ: വിശപ്പ് രഹിതം: ലക്ഷ്യം ഏറെ അകലെ


 

പല സംസ്ഥാനങ്ങളിലും ഇതാണ് സ്ഥിതിയെന്നിരിക്കേയാണ് ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടക്കുമ്പോഴും അടിസ്ഥാന ജനവിഭാഗങ്ങള്‍ പട്ടിണി കിടക്കേണ്ടി വന്നത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ റേഷന്‍ കാര്‍ഡുകളില്ലാത്തവര്‍ക്കും സമൂഹ അടുക്കളകളും ന്യായവില ഹോട്ടലുകളും വഴി ഭക്ഷണമെത്തിക്കുന്നതിന് സംവിധാനമൊരുക്കിയെങ്കിലും അധിക ഭക്ഷ്യധാന്യം സംഭരിച്ചുവച്ച കേന്ദ്രസര്‍ക്കാര്‍ പട്ടിണി മാറ്റുന്നതിനുള്ള അരു നടപടിയും കൈക്കണ്ടില്ല. രണ്ടാം തരംഗത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ ആരംഭിച്ചതിന് ശേഷം 2021 ജൂണ്‍ മാസം ഗോഡൗണുകലിലെ ഭക്ഷ്യധാന്യങ്ങളുടെ വിഹിതം 910 ലക്ഷം ടണ്ണായി ഉയര്‍ന്നുവെങ്കിലും പട്ടിണിക്കാര്‍ക്കുള്ള ധാന്യ വിതരണം പുനരാരംഭിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. 2020ല്‍107 രാജ്യങ്ങളുടെ ആഗോള പട്ടിണി സൂചികയില്‍ 94ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

ആഗോള പട്ടിണി സൂചികയില്‍ പിറകോട്ട് പോയിക്കൊണ്ടിരിക്കുന്ന ഇന്ത്യ മഹാമാരിയുടെ കൂടി പശ്ചാത്തലത്തില്‍ കൂടുതല്‍ പേര്‍ പട്ടിണിക്കാരായി മാറുന്ന രാജ്യമായി മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

 

Eng­lish Sum­ma­ry: The num­ber of poor peo­ple in the coun­try is increas­ing even as food grains are piled up

You may like this video also

Exit mobile version