ഇന്ത്യയിലെ വോട്ടർമാരുടെ എണ്ണം 94 കോടി കടന്നു. 1951 ലെ വോട്ടര്‍മാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ വോട്ടർമാരുടെ എണ്ണം ആറിരട്ടിയായി. 94.50 കോടി വോട്ടർമാരാണ് നിലവില്‍ രാജ്യത്തുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരി ഒന്നിന് ആകെ വോട്ടർമാരുടെ എണ്ണം 94,50,25,694 ആണ്. എന്നാൽ, ഇവരിൽ മൂന്നിലൊന്ന് പേരും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പങ്കെടുത്തിട്ടില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
1957ലെ പൊതുതെരഞ്ഞെടുപ്പിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ എണ്ണം 19.37 കോടി ആയിരുന്നു. ഇവരില്‍ 47.74 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 21.64 കോടി വോട്ടർമാരിൽ 55.42 ശതമാനവും വോട്ടവകാശം വിനിയോഗിച്ച 1962ലെ പൊതുതെരഞ്ഞെടുപ്പിലാണ് ജനങ്ങളുടെ പങ്കാളിത്തം ആദ്യമായി 50 ശതമാനം കടന്നത്. 2009 ആയപ്പോഴേക്കും രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ എണ്ണം 71.70 കോടിയായി ഉയർന്നു. എന്നാൽ പൊതു തെരഞ്ഞെടുപ്പിലെ പോളിങ് 58.21 ശതമാനം മാത്രമായിരുന്നു. 2014ലെ തെരഞ്ഞെടുപ്പിൽ 83.40 കോടി വോട്ടർമാരിൽ 66.44 ശതമാനമായി പോളിങ് ഉയർന്നിരുന്നു.
English Summary; The number of voters in India has crossed 94 crores
You may also like this video