ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ 2023‑ലെ ‘ഓടക്കുഴല്‍ അവാര്‍ഡ്’ പി എന്‍ ഗോപീകൃഷ്ണന്റെ “കവിത മാംസഭോജിയാണ്” എന്ന കവിതാ സമാഹാരത്തിനു സമ്മാനിച്ചു. എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്ത് മന്ദിരത്തിലെ മഹാകവി ജി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡോ. ഇ വി രാമകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിച്ചു. കെ ബി പ്രസന്നകുമാര്‍, ട്രസ്റ്റ് സെക്രട്ടറി ജി മധുസൂദനന്‍, പി എന്‍, ഗോപീകൃഷ്ണന്‍, ബി ഭദ്ര എന്നിവര്‍ പ്രസംഗിച്ചു.
മഹാകവി ജി സ്മാരകം നഗരത്തില്‍ സ്ഥാപിതമാകുന്നതിന്റെ നാള്‍വഴികള്‍ ജി സ്മാരക സംരക്ഷണ സമിതി അംഗം സിഐസിസി ജയചന്ദ്രന്‍ അവതരിപ്പിച്ചു. അവാര്‍ഡ് സമര്‍പ്പണത്തിന്റെ ഭാഗമായി നടന്ന കവിസമ്മേളനത്തില്‍ പ്രൊഫ. നെടുമുടി ഹരികുമാര്‍, എസ് ജോസഫ്, ആര്‍ കെ ദാമോദരന്‍, പൂച്ചാക്കല്‍ ഷാഹുല്‍ ഹമീദ്, ബിജോയ് ചന്ദ്രന്‍, അയ്മനം രവീന്ദ്രന്‍, ദയ പച്ചാളം, അനില്‍ മുട്ടാര്‍, കെ വി അനില്‍ കുമാര്‍, പ്രശാന്തി ചൊവ്വര, ഗണേഷ് പുത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.
English Summary:The odakkuzhal Award was presented to PN Gopikrishnan
You may also like this video

