2 February 2026, Monday

ഓടക്കുഴല്‍ അവാര്‍ഡ് പി എന്‍ ഗോപീകൃഷ്ണന് സമ്മാനിച്ചു

Janayugom Webdesk
കൊച്ചി
February 2, 2024 8:03 pm

ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ 2023‑ലെ ‘ഓടക്കുഴല്‍ അവാര്‍ഡ്’ പി എന്‍ ഗോപീകൃഷ്ണന്റെ “കവിത മാംസഭോജിയാണ്” എന്ന കവിതാ സമാഹാരത്തിനു സമ്മാനിച്ചു. എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്ത് മന്ദിരത്തിലെ മഹാകവി ജി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ‍‍ഡോ. ഇ വി രാമകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിച്ചു. കെ ബി പ്രസന്നകുമാര്‍, ട്രസ്റ്റ് സെക്രട്ടറി ജി മധുസൂദനന്‍, പി എന്‍, ഗോപീകൃഷ്ണന്‍, ബി ഭദ്ര എന്നിവര്‍ പ്രസംഗിച്ചു. 

മഹാകവി ജി സ്മാരകം നഗരത്തില്‍ സ്ഥാപിതമാകുന്നതിന്റെ നാള്‍വഴികള്‍ ജി സ്മാരക സംരക്ഷണ സമിതി അംഗം സിഐസിസി ജയചന്ദ്രന്‍ അവതരിപ്പിച്ചു. അവാര്‍ഡ് സമര്‍പ്പണത്തിന്റെ ഭാഗമായി നടന്ന കവിസമ്മേളനത്തില്‍ പ്രൊഫ. നെടുമുടി ഹരികുമാര്‍, എസ് ജോസഫ്, ആര്‍ കെ ദാമോദരന്‍, പൂച്ചാക്കല്‍ ഷാഹുല്‍ ഹമീദ്, ബിജോയ് ചന്ദ്രന്‍, അയ്മനം രവീന്ദ്രന്‍, ദയ പച്ചാളം, അനില്‍ മുട്ടാര്‍, കെ വി അനില്‍ കുമാര്‍, പ്രശാന്തി ചൊവ്വര, ഗണേഷ് പുത്തൂര്‍ എന്നിവര്‍ പങ്കെടുത്തു. 

Eng­lish Summary:The odakkuzhal Award was pre­sent­ed to PN Gopikrishnan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.