Site iconSite icon Janayugom Online

രാജ്യം നേരിട്ട നിര്‍ണായക വിഷയങ്ങളിൽ പാർലമെന്റിൽ ചര്‍ച്ച വേണമെന്ന പ്രതിപക്ഷം ആവശ്യം തള്ളി; പ്രതിഷേധത്തെ തുടർന്ന് സഭ നിർത്തിവെച്ച് സ്‌പീക്കർ

ഇന്നാരംഭിച്ച പാർലമെന്റ് സമ്മേളനത്തിൽ രാജ്യം നേരിട്ട നിര്‍ണായക വിഷയങ്ങളിൽ ചര്‍ച്ച വേണമെന്ന പ്രതിപക്ഷം ആവശ്യം സ്പീക്കർ തള്ളി. ഇതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയപ്പോൾ സഭ നിർത്തിവെച്ച് സ്‌പീക്കർ. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, അഹമ്മദാബാദ് വിമാന ദുരന്തം അടക്കമുള്ള വിഷയങ്ങളിലാണ് ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ചോദ്യോത്തര വേള നിര്‍ത്തിവെച്ച് വിഷയങ്ങൾ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 

എന്നാൽ ആവശ്യം സ്പീക്കര്‍ തള്ളിയതോടെ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം തുടങ്ങി. ഇതോടെ മുദ്രാവാക്യം വിളിക്കേണ്ടവർ പുറത്ത് പോകണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. ചോദ്യോത്തര വേള തടസപ്പെടുത്തരുതെന്നും എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും സ്പീക്കർ സഭയെ അറിയിച്ചു. എന്നാൽ പ്രതിപക്ഷം ബഹളം തുടര്‍ന്നു. ഇതോടെയാണ് 12 മണി വരെ സ്പീക്കർ സഭ നിർത്തിവെച്ചത്.
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്കും ആദരാഞ്ജലിയര്‍പ്പിച്ചാണ് ലോക്‌സഭാ നടപടികൾ ആരംഭിച്ചത്.

Exit mobile version