സമ്പൂര്‍ണ ബജറ്റുമായി വീണ്ടും കാണാമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോഡി. പിതനേഴാം ലോക്സഭയുടെ അവസാനസമ്മേളനം തുടങ്ങും മുമ്പാണ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന ആത്മവിശ്വാസം.അവസരവാദവും അടങ്ങാത്ത അധികാരകൊതിയുമാണ് ബിജെപിയെ നയിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ അധികാരം നിലനിർത്തുമെന്ന പ്രതീതി ഉണ്ടാക്കാനുള്ള നീക്കമാണ് പ്രധാനമന്ത്രി ബജറ്റ് സമ്മേളതനത്തിന്റെ തുടക്കത്തിലും നോക്കുന്നത്.തന്റെ സർക്കാർ തന്നെ അടുത്ത ബജറ്റും അവതരിപ്പിക്കുമെന്ന വാക്കുകളിലൂടെ ഈ സന്ദേശം നല്‍കിയ മോഡി രാഷ്ട്രപതിയുടെ പ്രസംഗത്തിലും ഈ കാര്യം ഉൾപ്പെടുത്തി.
അടുത്ത അഞ്ച് കൊല്ലത്തേക്കുള്ള പദ്ധതികള്‍ തന്റെ സർക്കാർ തയ്യാറാക്കി കഴിഞ്ഞുവെന്ന പരാമർശം രാഷ്ട്രപതിയുടെ പ്രസംഗത്തിലും ഉണ്ടായിരുന്നു. അയോധ്യയിലെ പ്രാണപ്രതിഷ്ഠ മോഡിയെ മുൻനിർത്തിയുള്ള നീക്കങ്ങള്‍ക്ക് മുഖ്യ വിഷയമാക്കുന്നുവെന്ന സൂചനയും സമ്മേളനത്തിന്റെ ആദ്യ ദിനം ഭരണപക്ഷം നല്‍കി. ബഹളക്കാരെ ആരും ഓർക്കില്ല എന്ന് ചൂണ്ടിക്കാട്ടി മോഡി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു.
മണിപ്പൂരിലെ സംഭവവികാസങ്ങള്‍ എന്തുകൊണ്ട് രാഷ്ട്രപതി പരാമർശിച്ചില്ല എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തിയത്. തൊഴിലില്ലായ്മ പരിഹരിച്ചുവെന്ന് രാഷ്ട്രപതി പരാമർശിച്ചപ്പോഴും പ്രതിപക്ഷ നിരയില്‍ നിന്ന് എതിർശബ്ദം ഉയർന്നു.
English Summary:
The opposition says that BJP and Modi are being led by opportunism and unbridled lust for power
You may also like this video: