Site iconSite icon Janayugom Online

നിയന്ത്രണംവിട്ട ബൈക്ക് ബൈപ്പാസിൽ നിന്നും 40 അടി താഴ്ചയിലുള്ള സർവീസ് റോഡിലേക്ക് വീണു; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണംവിട്ട് ബൈപ്പാസിൽ നിന്നും 40 അടി താഴ്ചയിലുള്ള സർവീസ് റോഡിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. കോട്ടുകാൽ സ്വദേശി ജി മഹേഷാണ്(23) മരിച്ചത്. കഴക്കൂട്ടം-കാരോട് ബൈപ്പാസിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് ഭിത്തിയിലിടിച്ച് 40 അടി താഴ്ചയിലുള്ള സർവീസ് റോഡിലേക്ക് വീഴുകയായിരുന്നു. രക്തം വാർന്ന് അബോധാവസ്ഥയിലായിരുന്നു യുവാവിനെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Exit mobile version