നാഗ്പൂരിൽ റസ്റ്റോറൻ്റ് ഉടമയെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി. സോഷാ റസ്റ്റോറന്റിന്റെ ഉടമയായ അവിനാശ് രാജു ഭൂസാരിയാണ്(28) കൊല്ലപ്പെട്ടത്. ഭൂസാരി കഫേ മാനേജരോടൊപ്പം പുറത്തിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. അപ്പോൾ നാലു പേർ രണ്ടു വാഹനങ്ങളിലായി എത്തി ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഭൂസാരിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
റസ്റ്റോറൻ്റ് ഉടമയെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി

