ഇന്ത്യക്കാരൻ ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് പറന്നുയർന്നത് കോന്നിക്കാരിയായ ശാസ്ത്രജ്ഞ വികസിപ്പിച്ചെടുത്ത നെൽവിത്ത് സഹിതം. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ ‘ഉമ’ എന്ന നെൽവിത്ത് വികസിപ്പിച്ചെടുത്തത് കോന്നി പെരിഞ്ഞൊട്ടക്കലിൽ ശ്രീഭവൻ കൊച്ചുവീട്ടിൽ ഡോ. ആർ ദേവികയാണ്.
1995ൽ പുതിയ വിത്ത് വികസിപ്പിച്ചെടുത്തു. പേരിടുവാനുള്ള അവകാശം കണ്ടെത്തിയ ശാസ്ത്രജ്ഞർക്കാണ്. അങ്ങനെയാണ് ദേവിക മകൾ ഉമയുടെ പേര് നെൽവിത്തിന് നൽകിയത്. രേഖകളിലാകട്ടെ 1998 ലാണ് ഉമ എന്ന നെൽവിത്തിന്റെ പിറവി. പിൽക്കാലത്ത് കുട്ടനാട്ടുകാർക്ക് ലഭിച്ച ഏറ്റവും നല്ല നെൽവിത്ത് എന്ന വിശേഷണവും ഉമ നേടി. കുറിയ ഇനമായ പവിഴത്തിന്റെയും ഓരുവെള്ളത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള പൊക്കാളിയുടെയും സങ്കരമാണ് ഉമ. അതിനാൽ അത്യുല്പാദന ശേഷിയും കീട പ്രതിരോധ ശേഷിയും ഉണ്ട്. 120 മുതൽ 140 ദിവസം വരെയാണ് നെല്ല് പാകമാകുന്ന സമയം. വിളവും കൂടുതലാണ്.
ബഹിരാകാശത്തേക്കുപോയ നെൽവിത്തിന്റെ ഉടമ

