Site iconSite icon Janayugom Online

പാലിയേക്കര ടോൾ മരവിപ്പിച്ച ഉത്തരവ് തുടരും

ഇടപ്പള്ളി — മണ്ണുത്തി ദേശീയപാതയിലെ ഗതാഗത പ്രശ്‌നം ഭാഗികമായി പരിഹരിച്ചുവെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. പ്രശ്‌നങ്ങള്‍ ഉണ്ടായ 18 ഇടങ്ങള്‍ പരിശോധിച്ചുവെന്ന് ജില്ലാ കളക്ടര്‍ ഹൈക്കോടതിയെ അറിയിച്ചു. 

13 ഇടങ്ങളിലെ പ്രതിസന്ധി പരിഹരിച്ചുവെന്നും ബാക്കി ഇടങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുവെന്നും ജില്ലാ കളക്ടര്‍ റിപ്പോർട്ട് നൽകി. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. പാലിയേക്കരയിലെ ടോള്‍ മരവിപ്പിച്ച ഉത്തരവ് ഇന്ന് വരെ ഹൈക്കോടതി നീട്ടി.

Exit mobile version